ചെറിയ വിമാനത്തിന്റെ വലിപ്പമുള്ള 2022 എസ്‌ഡബ്ല്യൂ 3 ഛിന്നഗ്രഹം ഇന്ന് ഭൂമിക്കരികിലൂടെ കടന്നു പോകുമെന്ന് നാസ. 20,586 മൈല്‍ വേഗതയിലാണ് ഗ്രഹമെത്തുക. 120 അടി വ്യാസം വലിപ്പമുള്ള ഈ ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 1,620,000 മൈല്‍ അകലത്തിലായിരിക്കും. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി ദൂരത്തിലും അകലെക്കൂടെയാവും ഈ ഛിന്നഗ്രഹം സഞ്ചരിക്കുക എന്നതുകൊണ്ട് തന്നെ ഭൂമിക്കിത് യാതൊരു ഭീഷണിയും സൃഷ്ടിക്കില്ല എന്നും നാസ അറിയിച്ചിട്ടുണ്ട്.
Also Read: അമേരിക്കയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും മലയാളിയുമായ തോമസ് കെ തോമസ് നിര്യാതനായി
രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുണ്ടായിരുന്ന 2024 ഒഎന്‍ സെപ്റ്റംബർ 17 ന് ഭൂമിക്കരികിലൂടെ കടന്നുപോയതേ ഉള്ളു 40,233 കിലോമീറ്റര്‍ വേഗത്തിൽ സഞ്ചരിച്ചിരുന്ന 2024 ഒഎന്നും ഭൂമിക്ക് ഭീഷണിയായിരുന്നില്ല. നാസയുടെ നിയര്‍-എര്‍ത്ത് ഒബ്‌ജെക്റ്റ്‌സ് നിരീക്ഷണ സംഘം ഇന്നത്തെ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നുണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here