ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ളതില്‍ ഒന്നാംസ്ഥാനത്തുള്ള ഛിന്നഗ്രഹം നാളെ ഭൂമിക്കരികിലേക്ക്

90 ആനകളുടെ വലിപ്പമുള്ള ഒരു ഭീമന്‍ ഛിന്നഗ്രഹം ഭൂമിക്ക് നേരെ കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ 2023 എഫ്എം എന്നാണ് 270 മീറ്റര്‍ ഉയരമുള്ള ഈ ഛിന്നഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. 2023 മാര്‍ച്ച് 16നാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രില്‍ 2ന് 2023 എഫ്എമ്മിന്റെ സഞ്ചാരപഥം സ്ഥിരീകരിക്കുകയും ചെയ്തു. നാസയുടെ കണക്കുകൂട്ടലുകള്‍ പ്രകാരം, ഈ ഛിന്നഗ്രഹം നിലവില്‍ സൂര്യനെ വലംവയ്ക്കാന്‍ 271 ദിവസമെടുക്കും.

സെക്കന്റില്‍ 15.8 കി.മീ വേഗതയിലാണ് ഈ ഛിന്നഗ്രഹം നിലവില്‍ സഞ്ചരിക്കുന്നത്. ഇത് ഭൂമിയുടെ ഉപരിതലത്തിലേക്ക് 3,000,000 കിലോമീറ്ററില്‍ കൂടുതല്‍ അടുത്തെത്തില്ലെന്നാണ് ശാസ്ത്രജ്ഞമാര്‍ പറയുന്നത്.

ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കണക്കുകൂട്ടുന്ന ചെറുഗ്രഹങ്ങളുമായി ബന്ധപ്പെട്ട നാസയുടെ റിസ്‌ക് ലിസ്റ്റില്‍ നിലവില്‍ ഈ ഛിന്നഗ്രഹം ഒന്നാം സ്ഥാനത്താണ്. എന്നാല്‍ 2023 ഡിഡബ്ല്യു ഭൂമിയില്‍ എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാക്കാന്‍ നിലവില്‍ 600ല്‍ ഒരു സാധ്യത മാത്രമാണ് ഉള്ളതെന്ന് നാസ വ്യക്തമാക്കുന്നു. ഈ ഛിന്നഗ്രഹം ഒരു നഗരത്തിലോ മെട്രോപൊളിറ്റന്‍ പ്രദേശത്തോ ഇടിച്ചാല്‍ മാത്രമേ ഗുരുതരമായ നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News