പങ്കാളിയോടൊത്ത് പതിവ് സായാഹ്ന നടത്തം കഴിഞ്ഞ് ലോറ കെല്ലി വീട്ടുമുറ്റത്തേക്ക് എത്തിയപ്പോൾ കണ്ടത് ഒരു അസ്വാഭാവികമായ പൊടിപടലം. എന്താണ് കാര്യം എന്ന് മനസിലാകാതെ കെല്ലി അമ്പരന്നു. എന്താണ് സംഭവിച്ചതെന്ന് ഡോർ ക്യാമിൽ പരിശോധിച്ചപ്പോൾ വീട്ടിലേക്കുള്ള പ്രവേശനകവാടത്തിനരികെ എന്തോ പൊട്ടിവീണ് ചിതറുകയും പൊടിയും പുകപടലങ്ങളും ഉണ്ടാവുകയും ചെയ്തതാണ് എന്ന് മനസിലായത്.
കാര്യം എന്താണെന്ന ഉറപ്പുവരുത്തുന്നതിനായി കെല്ലി അല്‍ബെര്‍ട്ട സര്‍വകലാശാലയിലെ ഉല്‍ക്കാശില റിപ്പോര്‍ട്ടിംഗ് കേന്ദ്രത്തെ സമീപിച്ചു. ഇവിടുത്തെ ക്യൂറേറ്ററായ ക്രിസ് ഹെര്‍ഡാണ് കെല്ലിയുടെ വീട്ടുമുറ്റത്ത് പതിച്ച അവശിഷ്‌ടങ്ങള്‍ പരിശോധിച്ച് ഉല്‍ക്കകളാണ് എന്ന് ഉറപ്പിച്ചത്.
കാനഡയിൽ നടന്ന സംഭവത്തെ ഗാര്‍ഡിയന്‍ അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാസയുടെ അനുമാനം പ്രകാരം പ്രതിദിനം ഏകദേശം 43,000 കിലോഗ്രാം സമാന ബഹിരാകാശ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കാറുണ്ടെന്നാണ് ദി ഗാര്‍ഡിയന്‍റെ റിപ്പോര്‍ട്ട്.
Also Read: അൻ്റാർട്ടിക്കയിലെ മഞ്ഞുപാളികൾ ഉരുകുന്നത് അഗ്നിപർവ്വത സ്ഫോടനങ്ങളിലേക്ക് നയിച്ചേക്കാമെന്ന് പഠനം
ചുട്ടുപഴുത്ത ഭൗമാന്തരീക്ഷത്തെ അതിജീവിച്ചാണ് ഭൂമിയിൽ ബഹിരാകാശ പാറക്കഷണങ്ങള്‍ പതിക്കുന്നത്. ബഹിരാകാശ ശിലകള്‍ ഭൗമാന്തരീക്ഷത്തില്‍ വച്ച് കത്തിയമരും ഇതാണ് നമ്മൾ കാണുന്ന ഉൽക്കാ വർഷം. കത്തിയമർന്നതിന്റെ ബാക്കിയായ ചെറു വലിപ്പമുള്ള അവശിഷ്ടങ്ങളേ സാധാരണയായി കത്തിത്തീരാതെ മണ്ണില്‍ പതിക്കാറുള്ളൂ. ഇത്തരത്തിലൊരു കഷ്ണമാണ് ലോറ കെല്ലിയുടെ വീടിനു മുന്നിൽ പതിച്ചത്.
That's the sound of a little meteorite smashing into Earth, caught on doorcam.
— Chris Hadfield (@Cmdr_Hadfield) January 16, 2025
video: Joe Velaidum
more info: https://t.co/hVWP2J2mA9… pic.twitter.com/E09kqxXQoN
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here