ബഹിരാകാശയാത്രികരുടെ ആഹാരത്തിനായി ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ ഉപയോ​ഗിക്കാം; നിർദേശവുമായി ശാസ്ത്രജ്ഞർ

Astronauts

ദീര്‍ഘകാലത്തെ ബഹിരാകാശ വാസത്തിനായി പോകുമ്പോൾ പോഷകസമൃദ്ധമായ ആഹാരം ഉറപ്പാക്കുക എന്ന പരിമിതി മറികടക്കാൻ പുതിയ നിർദേശവുമായ ശാസ്ത്രജ്ഞർ. ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ ആഹാരത്തനിനായി ഉപയോ​ഗിക്കാം എന്നതാണ് നിർദ്ദേശം. അതായത് ഛിന്ന​ഗ്രഹങ്ങളിലെ പാറകളിൽ നിന്ന് ആഹരിക്കാൻ സാധ്യമാകുന്ന രീതിയിൽ കാര്‍ബണിനെ വേര്‍തിരിച്ചെടുക്കുക എന്നതാണ് ശാസ്ത്രജ്ഞരുടെ പുതിയ ആശയം. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ആസ്‌ട്രോബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ നി‍ർദേശങ്ങൾ വെച്ചിരിക്കുന്നത്.

Also Read: വിക്ടർ ആംബ്രോസിനും ഗാരി റുവ്കുനും വൈദ്യശാസ്ത്ര നൊബേൽ

ബഹിരാകാശ യാത്രകർ ആവശ്യമായ ഭക്ഷണത്തിനായി ഉണക്കി സൂക്ഷിച്ച ഭക്ഷണങ്ങളാണ് കൊണ്ടുപോകുന്നത്. വലിയ അളവില്‍ ഇങ്ങനെ ഭക്ഷണം കൊണ്ടു പോകുന്നത് ഈ ആശയത്തിലൂടെ മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: വീഡിയോ കോളിന് ക്ലാരിറ്റി ഇല്ലേ? പരിഹരിക്കാം; വാട്സ്ആപ്പിലെ ഈ ഫീച്ചർ എന്തായാലും പൊളിക്കും

മിഷിഗണ്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ മുമ്പ് സൂക്ഷ്മാണുക്കളെ ഉപയോ​ഗിച്ച് പ്ലാസ്റ്റിക് വേസ്റ്റുകളെ ഭക്ഷ്യയോഗ്യമായ നിലയിലേക്ക് മാറ്റാമെന്ന് പഠനം നടത്തിയിരുന്നു. പൈറോളിസിസ് എന്ന പ്രക്രിയയിലൂടെ പ്ലാസ്റ്റിക്കിനെ ഖര, വാതക, ദ്രാവക പദാര്‍ഥങ്ങളിലേക്ക് മാറ്റുകയും. ഇത് ബയോറിയാക്ടറില്‍ ബാക്ടീരിയകളുമായി പ്രവര്‍ത്തിച്ച് പോഷകസമൃദ്ധമായ ജൈവവസ്തുവായി മാറുകയും ചെയ്യും. പ്ലാസിറ്റിക്കിലെ പോലെ തന്നെ ഛിന്നഗ്രഹങ്ങളിലും സൂക്ഷമാണുക്കൾ പ്രവർത്തിക്കുമെന്നാണ് ഒണ്‍ടാരിയോയിലെ വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജോഷ്വ പിയേഴ്‌സ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News