ബ്രിട്ടീഷ് സൂപ്പർ കാർ നിർമ്മാതാക്കളായ ആസ്റ്റൺ മാർട്ടിൻ അവതരിപ്പിച്ച ഏറ്റവും പുതിയ കാർ മോഡലായ വാന്റേജ് ഇന്ത്യൻ വിപണിയിലെത്തി. സ്പോർട്സ് കാറിന്റെ വില 3.99 കോടി (എക്സ് ഷോറൂം വില) രൂപ മുതലാണ് ആരംഭിക്കുന്നത്.
ALSO READ: ആഴ്‌സണലിന്റെ ഗോൾവല കാക്കാൻ നെറ്റോ; ട്രാൻസ്ഫർ അവസാന ഘട്ടത്തിൽ
കാറിന്റെ ലുക്കിൽ തുടങ്ങിയാൽ, ഒരു ക്ലാസിക് വാന്റേജ് സൗന്ദര്യം നിലനിര്‍ത്താന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. ഗ്രിൽ, ബമ്പർ എന്നിവയിൽ വലിയ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. റിവൈസ്ഡ് ഹെഡ്‌ലാമ്പുകളും ബോണറ്റും മറ്റ് പ്രത്യേകതകളാണ്. 21 ഇഞ്ച് സാറ്റിൻ സിൽവർ അലോയ് വീലിലാണ് കാറിന്റെ സഞ്ചാരം. വീതിയേറിയ വീൽ ആർച്ചുകളും കാറിന്റെ ലുക്ക് ഗംഭീരമാക്കുന്നുണ്ട്. കാറിന്റെ ഇന്റീരിയർ ആർക്കിറ്റെക്ചറും അതിഗംഭീരമാണ്. ഒരു സ്‌പോർട്ടി ഡിസൈനാണ് ക്യാബിനിൽ കാണാൻ കഴിയുക. ഹെയര്‍സെല്‍ ലെതറിലാണ് ഇതിന്റെ നിർമ്മാണം. സ്‌പോര്‍ട്‌സ് സ്റ്റിയറിംഗ് വീലും 8 വേ പവര്‍ അഡ്ജസ്റ്റബിള്‍ സ്‌പോര്‍ട്‌സ് സീറ്റുകളും കാറിലുണ്ട്.
ALSO READ: ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത! ജെമിനി ചാറ്റ്ബോട്ട് ഇപ്പോൾ നിങ്ങളുടെ ജിമെയിൽ ആപ്പിലും
ഡ്യുവല്‍ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും
വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ് സിസ്റ്റവും കാറിന്റെ മറ്റൊരു പ്രധാന ഫീച്ചറാണ്. സംഗീതാസ്വാദകർക്ക് നവ്യാനുഭവം നൽകാൻ 15 സ്പീക്കര്‍ ബോവേഴ്സ് ആന്‍ഡ് വില്‍കിന്‍സ് ഓഡിയോ സിസ്റ്റവും കാറിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്.
ALSO READ: കുതിപ്പിന് പിന്നാലെ കിതപ്പോടെ സ്വര്‍ണവില; നിരക്ക് കുറഞ്ഞു
4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി8 എഞ്ചിനാണ് കാറിന്റെ ഹൃദയം. ഇത് 665 ബിഎച്ച്പി പവറും 800 എൻഎം ടോര്‍ക്കും നൽകും. 3.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് കാറിന് എത്താൻ കഴിയുമെന്നാണ് ആസ്റ്റൺ മാർട്ടിൻ വ്യക്തമാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here