യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനിയാദി ഭൂമിയിൽ തിരിച്ചെത്തി

യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനിയാദി ഭൂമിയിൽ തിരിച്ചെത്തി. ഇന്ന് രാവിലെ യുഎഇ സമയം രാവിലെ 8.17ന് ഫ്ലോറിഡ ജാക്‌സൺവില്ലെ തീരത്ത് സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് സുരക്ഷിതമായി മടങ്ങിയെത്തിയത്. 186 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയാണ് അദ്ദേഹം ഭൂമിയിൽ തിരിച്ചെത്തിയിരിക്കുന്നത്. ഭൂമിയിലേക്ക് സുൽത്താൻ അൽനിയാദി ഇറങ്ങുന്ന കാഴ്ച കാണാൻ സൗകര്യം ഒരുക്കിയിരുന്നു. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ ആണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരുന്നത്.

also read:തൃശൂരില്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന പേടകത്തിന്റെ വേഗം കുറച്ചു. പിന്നീട് പാരച്യൂട്ടുകൾ വഴിയായിരുന്നു യാത്ര. പേടകം സെക്കൻഡിൽ 25 അടി വേഗത്തിലാണ് താഴെയിറങ്ങിയത്. കഴിഞ്ഞദിവസം മടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ മാറ്റിവെെച്ചു. പിന്നീട് സമയം അറിയിച്ചായിരുന്നു എത്തിയത്.

also read :കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശം, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

അല്‍ നിയാദിക്കൊപ്പം നാസ ബഹിരാകാശ യാത്രികരായ സ്റ്റീഫന്‍ ബോവന്‍, വുഡി ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ യാത്രികന്‍ ആന്ദ്രേ എന്നിവരുമുണ്ടായിരുന്നു. മാർച്ച്‌ മൂന്നിനാണ് നിയാദിയും സംഘവും ബഹിരകാശത്തേക്ക് പോയത്. അവിടെയെത്തി നിരവധി പരീക്ഷണങ്ങൾ അദ്ദേഹം നടത്തി. ഭൂമിയിൽ ഇരിക്കുന്നവരോട് അദ്ദേഹം എല്ലാ കാര്യങ്ങളും പങ്കുവെച്ചു. 200ലധികം പരീക്ഷണങ്ങൾ സംഘം പൂർത്തിയാക്കിയത്. ബഹിരാകാശ പര്യവേക്ഷണത്തിൽ വൻ മുന്നേറ്റം കൈവരിച്ചാണ് സുൽത്താൻ അൽനിയാദി എത്തിയത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഭൂമിയിൽ തിരിച്ചെത്തിയ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു. രാജ്യത്തിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയിരിക്കുന്നു സുൽത്താൻ അൽനിയാദി നിങ്ങൾ എന്നാണ് ഷെയ്ഫ് മുഹമ്മദ് കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News