ഗെയിമിങ് പ്രേമികൾക്ക് സന്തോഷ വാർത്ത. ഗെയിമിംഗ് പർപ്പസിന് വേണ്ടി മാത്രം രൂപകൽപന ചെയ്ത അസൂസിന്‍റെ പുതിയ റോഗ് ഫോൺ 9, 9 പ്രൊ എന്നിവ ആഗോള വിപണിയിൽ പുറത്തിറക്കി. ഹെവി ഗെയിമിംഗിനായി ഫൈൻ-ട്യൂൺ ചെയ്ത ഏറ്റവും പുതിയ ഗെയിമിങ് ഹാർഡ്‌വെയർ ഉള്ള പവർ-പാക്ക്ഡ് ഫോണുകളാണിവ.
165Hz റീഫ്രെഷ് റേറ്റുള്ള 6.78 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് റോഗ് 9 നുള്ളത്. ഒപ്പം പെർഫോമൻസിനായി ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്സെറ്റുമുണ്ട്. വെറുമൊരു ഗെയിമിങ് ഫോണായി തള്ളി കളയാൻ വരട്ടെ, കിടിലം കാമറ കൂടിയായിട്ടാണ് റോഗിന്‍റെ വരവ്.
ALSO READ; മൂന്നഴകിൽ വിവോ എത്തും; എക്സ് 200 പ്രോ ഇന്ത്യയിൽ വരുന്നത് ഈ നിറങ്ങളിൽ
50 എംപി സോണി 700 പ്രൈമറി ലെൻസുകൾക്കൊപ്പം 13 എംപി അൾട്രാ വൈഡ് കാമറയും 32 എംപി ടെലിഫോട്ടോ കാമറയും 32 എംപി മുൻ കാമറയും റോഗിനുണ്ട്. 65 വാട്ട് അതിവേഗ ചാർജിങ് സപ്പോർട്ട് ഉള്ള 5800 എംഎഎച്ച്എന്ന ഭീമൻ ബാറ്ററി ദിവസം മുഴുവൻ രസം ചോരാതെ ഗെയിം കളിക്കാൻ നിങ്ളെ സഹായിക്കും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റോഗ് യുഐ ആണ് റോഗ് ഫോൺ 9 നുള്ളത്. 12/256 ജിബി വേരിയന്‍റിന് ഏകദേശം ഒരു ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here