കരുതലായി മമ്മൂട്ടിയുടെ ആ’ശ്വാസം’ പദ്ധതി തിരുവനന്തപുരത്തും

തിരുവനന്തപുരം ജില്ലയ്ക്ക് കരുതലായി മമ്മൂട്ടിയുടെ ആ’ശ്വാസം’ പദ്ധതി ഇനി തിരുവനന്തപുരത്തും.മമ്മൂട്ടിയുടെ കാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലും , ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ തിരുവനന്തപുരം ജില്ലാ തല ഉദ്‌ഘാടനം വരുന്ന ജൂലൈ 26 ന് നടക്കും. വേറ്റിനാട് എംജിഎം സ്കൂളിൽ വച്ച് മന്ത്രി ജിആർ അനിൽ ഉദ്‌ഘാടനം നിർവഹിക്കും.

also read:ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറിനെതിരെ ഭീഷണിയുമായി ഗോരക്ഷാ ഹിന്ദു ദൾ

ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള കിടപ്പു രോഗികളും , പാലിയേറ്റീവ് സൊസൈറ്റികൾക്കും വൃദ്ധമന്ദിരങ്ങൾക്കുമായി മുപ്പതിലധികം അപേക്ഷകൾ ലഭിച്ചിരുന്നതിൽ നിന്ന് അർഹമായ പതിമൂന്നു സ്ഥാപനങ്ങളെയാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നതെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ എസ്എഫ്സി അറിയിച്ചു.തിരുവനന്തപുരത്തെ മുണ്ടക്കൽ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്കും വേറ്റിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്കും ഓക്സിജൻ കോൺസെൻട്രേറ്റുകൾ നൽകിയാണ് ഉദ്‌ഘാടനം നിർവഹിക്കുക.

also read:കുഞ്ചാക്കോ ബോബനെതിരെ കൂടുതൽ ആരോപണങ്ങള്‍, ആർട്ടിസ്റ്റുകളും സംവിധായകരുമൊന്നും വേറെ പണിയില്ലാതെ ഇരിക്കുന്നവരല്ലെന്ന് നിര്‍മാതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News