ആർത്തവമുള്ള സ്ത്രീകൾ വെള്ളമൊഴിച്ചാൽ ചെടികൾ വാടുമെന്നത് ശാസ്ത്രം, ഗൗരി ലക്ഷ്മി ഭായ്‌യുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമർശനം

ആർത്തവമുള്ള സ്ത്രീകൾ വെള്ളമൊഴിച്ചാൽ ചെടികൾ വാടിപ്പോകുമെന്നത് ശാസ്ത്രമാണെന്ന തിരുവിതാംകൂർ കുടുംബാംഗം ഗൗരി ലക്ഷ്മി ഭായ്‌യുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് സമൂഹ മാധ്യമങ്ങൾ. ഇത്തരം ശാസ്ത്ര വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ഇനി വരുന്ന തലമുറയെയും ഇത്തരത്തിലുള്ള കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കരുതെന്നും സമൂഹ മാധ്യമങ്ങൾ പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടയിലായിരുന്നു ഗൗരി ലക്ഷ്മി ഭായ്‌യുടെ വിവാദ പരാമർശം.

ALSO READ: ‘ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായി ഒരുമയോടെ മുന്നോട്ടു പോകാം’, കേരളപ്പിറവി ആശംസകള്‍ നേർന്ന് മുഖ്യമന്ത്രി

‘ആർത്തവമുള്ള സ്ത്രീകൾ വരുമ്പോൾ ചെടികൾക്ക് നെഗറ്റീവ് ചേഞ്ച് വരുന്നു. അവർ വെള്ളമൊഴിക്കുമ്പോൾ അത് പട്ട് പോകുന്നു (വാടിപ്പോകുക). അല്ലാത്ത സമയത്തില്ല. ഇനിയിപ്പോ ഇത് വലിയ ഡിസ്‌കഷനാകും, തമ്പ്രാട്ടി പറഞ്ഞു അവർ വെള്ളമൊഴിച്ചാലെന്ന്. ഞാൻ പറഞ്ഞിട്ടില്ല. ഇൻസ്റ്റിറ്റ്യൂട്ട് ഇങ്ങനെ പറഞ്ഞു എന്നാണ് ഞാൻ പറഞ്ഞത്‌’, വിവാദ പ്രസ്താവനയിൽ ഗൗരി ലക്ഷ്മി ഭായ്‌ പറഞ്ഞു.

അതേസമയമയം, വാസ്തുപ്രകാരം നിർമ്മിക്കാത്തത് കൊണ്ടാണ് നിയമസഭയിൽ പ്രശ്നങ്ങൾ നടക്കുന്നതെന്ന ഗൗരി ലക്ഷ്മി ഭായിയുടെ പരാമർശം മുൻപ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News