ജോലിക്കു പോകുകയാണെന്നും തിരിച്ചു വരുമെന്നും ഉറപ്പ് കൊടുത്തു കൊണ്ട് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ തുടങ്ങി; അശ്വതി ശ്രീകാന്ത്

ജോലിക്കോ മറ്റ് ആവശ്യങ്ങൾക്കോ പോകുമ്പോൾ കുഞ്ഞുങ്ങളെ മാറ്റി നിർത്തേണ്ട കാര്യമില്ലെന്ന് അവതാരികയും നടിയുമായ അശ്വതി ശ്രീകാന്ത്.അങ്ങനെ മാറ്റി നിർത്തുമ്പോൾ അത് അവരിൽ അരക്ഷിതബോധം വർധിപ്പിക്കുമെന്നും തിരിച്ചു വരുമെന്ന് കുട്ടികൾക്ക് ഉറപ്പു കൊടുത്തു കൊണ്ട് അവർക്കു മുന്നിലൂടെ തന്നെ പോകണമെന്നുമാണ് അശ്വതി പറയുന്നത്.

ALSO READ: കേരളത്തിന്റെ റോഡ് സൗന്ദര്യവൽക്കരണത്തിലും ശുചിത്വകേരള മുന്നേറ്റത്തിലും പങ്ക് വഹിക്കുന്ന സംരംഭത്തിന്റെ വളർച്ചയെ പരിചയപ്പെടുത്തി മന്ത്രി പി രാജീവ്

മൂത്തമകൾ പദ്മ കുഞ്ഞായിരിക്കുമ്പോൾ വീട്ടിൽ നിന്നും ജോലിക്കു പൊയ്‌ക്കൊണ്ടിരുന്നത് ഒളിച്ചായിരുന്നു എന്നും അവളുടെ കരച്ചിൽ കണ്ടുകൊണ്ടു പോകുക എന്നത് ഏറെ പ്രയാസമുള്ള കാര്യമായിരുന്നു എന്നും അശ്വതി പറയുന്നു. ആ സമയങ്ങളിൽ പദ്മ കരയാതിരിക്കുന്നതിനു വേണ്ടി തന്റെ അടുത്ത് നിന്നും മാറ്റിയിരുന്നുവെന്നും അത് അവളിലെ ഇൻസെക്യൂരിറ്റി വർധിപ്പിച്ചു എന്നും പിന്നെ അമ്മ തന്നെ തനിച്ചാക്കി പോകുമോ എന്ന് പേടിച്ചവൾ കൂടുതൽ കൂടുതൽ ഒട്ടിപ്പിടിക്കുകയും ചെയ്തുവെന്നും അശ്വതി പറയുന്നു.

അങ്ങനെയൊരു അനുഭവം ഉള്ളതുകൊണ്ട് ഇളയ മകൾ കമല ജനിച്ചപ്പോൾ സ്ട്രാറ്റജി മാറ്റി. കരഞ്ഞാലും വേണ്ടില്ല, ജോലിക്കു പോകുകയാണെന്നും തിരിച്ചു വരുമെന്നും ഉറപ്പ് കൊടുത്തു കൊണ്ട് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ തുടങ്ങി. അതുകൊണ്ടു തന്നെ കമലയ്ക്കു തന്റെ അടുത്തു നിന്നും മാറി നിൽക്കുന്നതിൽ ഒട്ടും വിശ്വാസക്കുറവില്ലെന്നും അശ്വതി പറയുന്നു. വീഡിയോ പങ്കുവെച്ചു കൊണ്ടാണ് അശ്വതി ഇക്കാര്യം പറഞ്ഞത്.

ALSO READ: പ്രചോദിപ്പിക്കുന്ന വ്യക്തികൾ എന്നൊക്കെപ്പറഞ്ഞാൽ ഇതാണ്; ജിലുമോളെ വീണ്ടും കണ്ട സന്തോഷം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here