‘ഞാൻ അസുഖബാധിതയാണ്, വേദനിപ്പിക്കരുത്, ഈ ലോകം എന്റേത് കൂടിയാണ്’, ആരോഗ്യത്തെ കുറിച്ചും മോശം കമന്റുകൾക്കും അന്ന രാജൻ്റെ മറുപടി

ധാരാളം സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്ന താരമാണ് അന്ന രാജൻ. അങ്കമാലി ഡയറീസിൽ അഭിനയ ജീവിതം തുടങ്ങിയ അന്ന ഇപ്പോൾ ഉദ്‌ഘാടനങ്ങളും മറ്റുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. മലയാളിയുടെ സദാചാര ബോധം മുഴുവൻ പൊട്ടിയൊലിക്കുന്നത്. ഹണി റോസും അന്ന രാജനും അടക്കമുള്ള നടിമാരുടെ പ്രൊഫൈലുകൾക്ക് താഴെയാണ്.

അടുത്തിടെ അന്ന പങ്കുവെച്ച ഒരു ഡാൻസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ധാരാളം മോശം കമന്റുകളാണ് താരത്തിന് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ വീഡിയോയ്ക്ക് വന്ന കമന്റുകൾക്കും, കാലങ്ങളായുള്ള സദാചാര ആങ്ങളമാരുടെ സൈബർ ആക്രമണത്തിനും സോഷ്യൽ മീഡിയ കുറിപ്പിലൂടെ മറുപടി നൽകിയിരിക്കുകയാണ് അന്ന.

ALSO READ: “നിന്നെക്കാണ്‍കെ ഞങ്ങളിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയല്ലോ, തങ്ങടെ കൈകളിലെ പാഴ്ച്ചങ്ങല പൊട്ടിച്ചെറിയാന്‍ ധീരം പൊരുതി മരിച്ചു ജയിച്ചവരെല്ലാം”: മെയ്‌ദിന ആശംസ നേർന്ന് മന്ത്രി പി രാജീവ്

സദാചാര വാദികൾക്ക് നടി അന്ന രാജൻ നൽകിയ മറുപടി

നിങ്ങൾക്ക് എന്നെയോ ഞാൻ പോസ്റ്റ് ചെയ്യുന്ന വീഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് പറയാം. പക്ഷെ ഇതുപോലെയുള്ള കമന്റ് ഇടുന്നതും ആ കമന്റിന് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും വളരെ വേദനാജനകമാണ്. ആ ഡാൻസ് വീഡിയോയിൽ എന്റെ ചലനങ്ങൾക്ക് തടസമാകുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. ഞാൻ ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്.

ചിലപ്പോൾ എന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും. അടുത്ത ദിവസം വളരെ മെലിയും, ചിലപ്പോൾ മുഖം വീർക്കുകയും എന്റെ സന്ധികളിൽ നീർവീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും. അങ്ങനെ നിരവധി രോഗലക്ഷണങ്ങൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടുവർഷമായി ഞാൻ ഇത്തരത്തിൽ ബുദ്ധിമുട്ടുകയാണ്. എങ്കിലും എന്റെ കഴിവിന്റെ പരമാവധി കാര്യങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ഈ ലോകം എന്റേത് കൂടിയാണ്. നിങ്ങൾക്ക് എന്റെ വീഡിയോകൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് കാണാതിരിക്കുക. ഇത്തരത്തിലുള്ള കമെന്റുമായി ദയവായി വരാതിരിക്കുക.

ALSO READ: ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിത നീക്കം, സൈബർ ഇടത്തിൽ സംഘടിതമായ ആക്രമണം നടക്കുന്നു: വി കെ സനോജ്

എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായ എല്ലാവർക്കും, പ്രത്യേക കരുതലുള്ള അഭിപ്രായങ്ങൾക്കും വളരെ നന്ദി. എന്റെ വസ്ത്രധാരണം കാരണം എൻ്റെ നൃത്തച്ചുവടുകളിൽ പരിമിതി ഉണ്ടായിരുന്നുവെന്നു മാത്രമല്ല വളരെ ചൂടുള്ള കാലാവസ്ഥയായിരുന്നു. ഞാനൊരു പ്രൊഫഷണൽ ഡാൻസർ അല്ല, മറിച്ച് അഭിനിവേശമുള്ള നർത്തകി മാത്രമാണ്. പരിമിതികൾക്കിടയിൽ നിന്നു ശ്രമിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അടുത്തവട്ടം ഒരു പരിമിതികളുമില്ലാതെ നൃത്തം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഉറപ്പായും അടുത്ത തവണ നിങ്ങളെ നിരാശപ്പെടുത്തില്ല. എന്റെ പരിമിതികൾ കമെന്റ് ചെയ്യുന്ന ആരാധകർ മനസിലാക്കുകയും എന്നെ പിന്തുണക്കുന്നത് തുടരുകയും ചെയ്യുമല്ലോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News