മൊറോക്കോ ഭൂകമ്പം; മരണം ആയിരം കടന്നു

ഉത്തരാഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ മറക്കാഷ് നഗര മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ മരണം 1037 കടന്നതായി റിപ്പോര്‍ട്ട്. 1000ലേറെ പേര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രിയാണ് ഉണ്ടായത്.

ALSO READ- ‘യുഡിഎഫിന് ഭരണം കിട്ടിയ പോലെ ആഘോഷം; ആ പെണ്‍കുട്ടിയുടെ ആത്മാഭിമാനത്തിന്റെ കൂടെ അര സെക്കന്‍ഡ് ചെലവഴിക്കുമോ’?; മാധ്യമങ്ങള്‍ക്കെതിരെ പി എം ആര്‍ഷോ

മൊറോക്കോക്ക് പിന്തുണയും സഹായവും വാഗ്ദാനം ചെയ്ത് വിവിധ രാഷ്ട്രങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ലോകനേതാക്കള്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. ആറ് പതിറ്റാണ്ടിനിടെ മൊറോക്കോ നേരിട്ട ഏറ്റവും വലിയ ദുരന്തമാണിത്.

ALSO READ- തൊഴിൽ ചൂഷണത്തിനെതിരെ എംബസ്സിയിൽ പരാതി നൽകി; സൗദിയിൽ തൊഴിലാളികൾക്ക് നേരെ സ്‌പോൺസറുടെ പ്രതികാര നടപടി

മൊറോക്കോയിലെ വലിയ നാലാമത്തെ നഗരമായ മറക്കാഷില്‍ കനത്ത നാശമാണ് സംഭവിച്ചത്. യുനെയ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പ്രാചീന നഗരത്തിലെ ചില കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News