ആയുധധാരികൾ ഖനിയിലേക്ക് അതിക്രമിച്ച് കയറി വെടിയുതിർത്തു; പാക്കിസ്താനിൽ 20 കൽക്കരി ഖനി തൊഴിലാളികൾ മരിച്ചു

പാക്കിസ്താനിൽ കൽക്കരി ഖനിയിലേക്ക് അതിക്രമിച്ചു കയറി ഒരു കൂട്ടം ആയുധധാരികൾ ഖനിത്തൊഴിലാളികൾക്കു നേരെ വെടിയുതിർത്ത സംഭവത്തിൽ 20 പേർ മരിച്ചു. 7 പേർക്ക് പരുക്കേറ്റു. ബലുചിസ്താനിലെ ഖനിയിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരെല്ലാം ഖനിത്തൊഴിലാളികളാണ്. ദുകി ജില്ലയിലെ കല്‍ക്കരി ഖനിയിലെ തൊഴിലാളികള്‍ താമസിക്കുന്നിടത്ത് സംഘം അതിക്രമിച്ചു കയറുകയും ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ALSO READ: തിരുച്ചിറപ്പളളിയില്‍ വിമാനം തിരിച്ചിറക്കിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ഖനിയ്ക്കുള്ളിലേക്ക് കയറിയ സംഘം  തൊഴിലാളികളെയെല്ലാം ഒരുമിച്ച് നിർത്തിയ ശേഷമാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന് ഇരയായവരില്‍ അഫ്ഗാന്‍ സ്വദേശികളുമുണ്ട്. സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്ഥലത്ത് സുരക്ഷ വര്‍ധിപ്പിച്ചതായും പാക്കിസ്താൻ പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News