110-ാം വയസ്സിൽ പഠിക്കാൻ ആഗ്രഹം; സ്കൂളിൽ ചേർന്ന് സൗദി വനിത

110-ാം വയസ്സിൽ സൗദി വനിത സ്കൂളിൽ ചേർന്നു. നൗദ അൽ ഖഹ്താനിയാണ് എന്ന വൃദ്ധയാണ് ഈ പ്രായത്തിൽ സ്കൂളിൽ ചേർന്നത്. സൗദിയുടെ തെക്ക് പടിഞ്ഞാറൻ ഗവർണറേറ്റിലെ അൽ റഹ്വ എന്ന സ്ഥലത്തുള്ള സ്കൂളിലാണ് നൗദ അൽ ഖഹ്താനി പഠിക്കാൻ വേണ്ടിയെത്തിയത്. നട്ടെല്ലിന്‍റെ വളവിനെ തുടർന്ന് ഊന്നുവടികൊണ്ട് നടന്നാണ് നൗദ അൽ ഖഹ്താനി സ്ക്കൂളിലേക്ക് എത്തിയത്. വായിക്കാനും എഴുതാനും പഠിക്കുന്നത് തൻറെ ജീവിതത്തെ മാറ്റിമറിച്ചു എന്നാണ് നൗദ പ്രാദേശിക മാധ്യമത്തോട് പറഞ്ഞത്. ‘തന്റെ നല്ല കാലം അക്ഷരം പഠിക്കാതെ കടന്നു പോയി അതിലിപ്പോൾ സങ്കടമുണ്ട്, താൻ ഈ പ്രായത്തിൽ മുന്നോട്ടുവന്നത് പലർക്കും പ്രചേദനമാകട്ടെ എന്ന് മാത്രം കരുതുന്നൊള്ളു എന്നും’ അവർ കൂട്ടിച്ചേർത്തു.

also read :പ്രിയപ്പെട്ടവന്റെ അവസാന നിമിഷങ്ങളിലും ഒപ്പം നിന്ന് ലാല്‍

നിരക്ഷരത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സൗദി വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് ഇവർ സ്ക്കൂളിലേക്ക് എത്തിയത്.
നൗദക്ക് നാല് മക്കളാണ് ഉള്ളത്. 80 വയസ്സും 50 വയസ്സും പ്രായമുള്ള മക്കളാണ് .10-ാം വയസ്സിൽ മാതാവ് പഠിക്കാൻ തീരുമാനിച്ചതിന് മക്കളുടെ പൂർണ്ണ പിന്തുണയുണ്ട് . 60 വയസുള്ള മകനാണ് ഉമ്മയെ എന്നും സ്ക്കൂളിൽ എത്തിക്കുന്നത്. മാതാവിന് ഇത്തരത്തിലൊരു അവസരം നൽകിയ വിദ്യാഭ്യാസ വകുപ്പിന് നേതൃത്വം നൽകുന്ന ഭരണാധികാരിക്ക് കുടംബം നന്ദി പറഞ്ഞു.

also read :‘അദ്ദേഹത്തിന്റെ സിനിമയിലെ നായകന്മാരെ പോലെ പ്രതിസന്ധികള്‍ മറികടന്ന് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു; അനുശോചിച്ച് മന്ത്രി സജി ചെറിയാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News