വയനാട് ദുരന്തത്തെ അതിജീവിച്ച ധീരജിന് സമൂഹത്തോട് ഒരഭ്യര്‍ത്ഥനയേ ഇപ്പോഴുള്ളൂ. ദുരന്തത്തില്‍ തന്റെ സഹോദരിമാര്‍ മരണപ്പെട്ടെന്ന തരത്തില്‍ ഇനിയെങ്കിലും തങ്ങളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുത്. ഞങ്ങളെല്ലാവരും സുരക്ഷിതരാണ്. അപകട സമയത്ത് സഹോദരിമാരാരും വീട്ടിലുണ്ടായിരുന്നില്ല. ഞാനും അമ്മയും മാത്രമേ അവിടെയപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. പുലര്‍ച്ചെയുണ്ടായ ആദ്യ ഉരുള്‍പൊട്ടലിന്റെ ശബ്ദം കേട്ടപ്പോള്‍ തന്നെ ഞങ്ങള്‍ രണ്ടു പേര്‍ക്കും ഉരുള്‍പൊട്ടിയെന്നു മനസ്സിലായിരുന്നു. വീടിനു മുന്നില്‍ അപ്പോള്‍ തന്നെ ചെളിയും മണ്ണും നിറഞ്ഞു തുടങ്ങിയിരുന്നു. പിന്നീട് രണ്ടാമതൊന്ന് ആലോചിക്കാതെ ഞങ്ങള്‍ അപ്പോള്‍ തന്നെ വീടിനു മുന്നിലുള്ള ഒരു കുന്നിലേക്ക് ഓടിക്കയറി. സമീപവാസികളായ കുറച്ചുപേരും ഞങ്ങള്‍ക്കൊപ്പം കുന്നിന്‍ മുകളിലേക്ക് ഓടി വന്നിരുന്നു. ഞങ്ങളെല്ലാവരും രക്ഷപ്പെട്ടു. എന്നാല്‍ തന്റെ വീടിനു സമീപത്തുള്ള കുറേയേറെപ്പേര്‍ അപകടത്തില്‍ മരിക്കുകയോ, അവരെ കാണാതാവുകയോ ചെയ്തിട്ടുണ്ട്.
പക്ഷേ, തൊട്ടടുത്ത ദിവസം രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്നടിഞ്ഞ ഞങ്ങളുടെ വീടിനു മുന്നില്‍ കാണുന്നത് എന്റെയും സഹോദരിമാരുടെയും ഫോട്ടോയാണ്. അതില്‍ ഞാന്‍ രക്ഷപ്പെട്ടു. പക്ഷേ, സഹോദരിമാരെ ഇവിടെയൊന്നും കാണാതായതോടെ ആളുകള്‍ അവര്‍ മരിച്ചു കാണുമെന്ന് കരുതി ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ചേച്ചിമാരില്‍ ഒരാള്‍ വയനാട് പുല്‍പ്പള്ളിയിലും മറ്റേയാള്‍ തിരുവനന്തപുരത്തുമാണ് ഉള്ളത്. അതുകൊണ്ട് തെറ്റിദ്ധാരണ മൂലം ഇനിയെങ്കിലും തങ്ങളുടെ ഫോട്ടോ ആരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാതിരിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here