പാലക്കാട് യുവതിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

ARREST

പാലക്കാട് മേനോൻപാറയിൽ ലൈംഗിക അതിക്രമം തടഞ്ഞതിന് യുവതിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിലെ
പ്രതിയെ പൊലീസിന്റെ പിടിയിലായി.കൊട്ടിൽപാറ സ്വദേശിയായ സൈമണെയാണ് നാട്ടുകാരും കസബ പോലീസും ചേർന്ന് പിടികൂടിയത്. വിഷം കഴിച്ച നിലയിൽ പ്രതിയെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഇയാളെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: ജെൻസന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

ഇന്നലെ രാവിലെ 10 മണിയോടെയാണ് കൊട്ടിൽപാറ സ്വദേശിനിയായ യുവതിയെ മേനോൻ പാറയിൽ വെച്ച് പ്രദേശവാസിയായ സൈമൺ ആക്രമിച്ചത്.  വീട്ടിൽ പോയി മേനോൻ പാറയിൽ തിരിച്ചെത്തിയ യുവതിയുടെ അമ്മ ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് മകളെ പരിക്കേറ്റ നിലയിൽ കണ്ടത്.  സൈമൺ ഓടി രക്ഷപ്പെടുന്നതും ഇവർ കണ്ടു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ മൊഴിയിൽ നിന്നാണ് ലൈംഗീകാതിക്രമത്തിന് ശ്രമം നടന്നതായി വ്യക്തമായത്.

ALSO READ: കെഎസ്‌ആർടിസി ജീവനക്കാരെയും ചേർത്തുപിടിച്ച് സർക്കാർ: ശമ്പള വിതരണം തുടങ്ങി

പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതിയായ സൈമണെ വീട്ടിൽ നിന്നും വിഷം കഴിച്ച നിലയിൽ കണ്ടെത്തി . പ്രതിയുടെ അമ്മയാണ് ഇയാൾ വീട്ടിൽ എത്തിയ വിവരം പോലീസിൽ അറിയിച്ചത് . പ്രതിക്ക് മുമ്പും ഇത്തരം ക്രിമിനൽ പശ്ചാത്തലമുള്ളതായി പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു. പ്രതി സൈമണാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും പോലീസിന് ലഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News