‘അടൽ ബിഹാരി വാജ്‌പേയി’ പാർക്ക് ഇനി ‘കോക്കനട്ട് പാർക്ക്’: ബിഹാറില്‍ രാഷ്ട്രീയ പോര്

ബിഹാറിലെ പാട്നയിലെ ഒരു പാര്‍ക്കിന്‍റെ പേരില്‍ സംസ്ഥാനത്ത് രാഷ്ട്രീയ പോര് മുറുകുകയാണ്.  ‘അടൽ ബിഹാരി വാജ്‌പേയി’ എന്ന് പേരിട്ടിരുന്ന പാര്‍ക്ക് ഇനി മുതല്‍ ‘കോക്കനട്ട് പാർക്ക് എന്നറിയപ്പെടും. വനം-പരിസ്ഥിതി വകുപ്പിന്‍റേതാണ് നടപടി. മന്ത്രി തേജ് പ്രതാപിന്‍റെ  തീരുമാനത്തിനെതിരെ ബിജെപി പ്രതിഷേധം ഇതിനോടകം പ്രതിഷേധം ഉയര്‍ത്തിക്ക‍ഴിഞ്ഞു.

ALSO READ: ജെയ്ക്കിന്റെ പ്രചരണ പ്രവര്‍ത്തനത്തില്‍ സജീവമായി മഹിളാ പ്രവര്‍ത്തകരും

നിതീഷ് സർക്കാരിന്‍റെ നിലപാട് ഇരട്ടത്താപ്പാണെന്നാണ് ബിജെപിയുടെ നിലപാട്. ഒരു വശത്ത് നിതീഷ് കുമാർ വാജ്‌പേയിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തുമ്പോൾ, മറുവശത്ത് അദ്ദേഹത്തിൻ്റെ മന്ത്രി  പാർക്കിന്റെ പേര് മാറ്റുന്നുവെന്നണ് ബിജെപി വക്താവ് അരവിന്ദ് കുമാർ സിംഗിന്‍റെ പ്രതികരണം.

ALSO READ:ആയുഷ് മേഖലയില്‍ വന്‍ മുന്നേറ്റം: 177.5 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം

കങ്കർബാഗിൽ സ്ഥിതി ചെയ്യുന്ന പാർക്ക് മുമ്പ് ‘കോക്കനട്ട് പാർക്ക്’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 2018 ൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ മരണശേഷം ഇത് ‘അടൽ ബിഹാരി വാജ്‌പേയി’ പാർക്ക് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News