ആത്മഹത്യാ മുനമ്പായി അടൽ സേതു; 52-കാരൻ പാലത്തിൽ നിന്ന് ചാടി മരിച്ചു

ATAL SETU

നവി മുംബൈയിലെ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യ ചെയ്യുന്നത് തുടർക്കഥയാകുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിൽ മലയാളി അടക്കം മൂന്ന് പേരാണ് ജനുവരിയിൽ ഉത്ഘാടനം ചെയ്ത കടൽപ്പാലത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്.

ALSO READ; ദില്ലിയിലെ ഡോക്ടറുടെ കൊലപാതകം: ക്വട്ടേഷനെന്ന് പൊലീസ്

കഴിഞ്ഞ ദിവസം അടൽ സേതുവിൽനിന്ന് കടലിൽ ചാടിയ ബാങ്കുദ്യോഗസ്ഥൻ സുശാന്ത് ചക്രവർത്തിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെയാണ് മാട്ടുംഗയിൽ വസിക്കുന്ന 52-കാരനായ ബിസിനസുകാരനും ഇതേ പാലത്തിൽനിന്ന് ചാടി ആത്മഹത്യചെയ്തത്. മാട്ടുംഗയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ബിസിനസുകാരനായ ഫിലിപ്പ് ഹിതേഷ് ഷായാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

ALSO READ; ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍

കഴിഞ്ഞ കുറച്ചുമാസങ്ങളായി ഷാ വിഷാദത്തിലായിരുന്നുവെന്നാണ് ഭാര്യയിൽ നിന്നും അറിയാൻ കഴിഞ്ഞത്. നവി മുംബൈയിൽനിന്ന് 14.4 കിലോമീറ്റർ അകലെ വടക്കോട്ട് അജ്ഞാതനായ ഒരാൾ വാഹനം നിർത്തി കടലിലേക്ക് ചാടിയതായി രാവിലെ ഒൻപതുമണിയോടെ വിവരം ലഭിച്ചതായി പോലീസ് പറയുന്നു.ഉടൻ തന്നെ രക്ഷാപ്രവർത്തകസംഘം സ്ഥലത്തെത്തുകയും മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതായും നവി മുംബൈ പോലീസ് പറഞ്ഞു. വാഹനം പരിശോധിച്ച് ആധാർകാർഡ് കണ്ടെത്തിയാണ് തിരിച്ചറിഞ്ഞത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here