കർക്കിടക വാവ് അവധിയിൽ അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിൽ സഞ്ചാരികളുടെ വൻ തിരക്ക്. കുടുംബങ്ങളാണ് അധികവും അടവി സന്ദർശിക്കാനെത്തുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരും വിദേശികളും ഉൾപ്പെടെ ഇവിടം സന്ദർശിക്കാറുണ്ട്.
Also read:34.5 കിലോമീറ്റർ കഠിനമായ ഹൈക്കിങ്, പ്രചോദനമായി ദുബായ് കിരീടാവകാശി, വീഡിയോ
എഴുപത്തിയഞ്ചിലധികം സവാരിയാണ് ഞായറാഴ്ച മാത്രം നടന്നത് എന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച 62 കൊട്ടവഞ്ചി സവാരിയും നടന്നു. 7.36 ലക്ഷം രൂപയാണ് കഴിഞ്ഞ ജൂണിൽ മാത്രം ലഭിച്ച വരുമാനം. 14 ലക്ഷം വരെ വരുമാനം ലഭിച്ച മാസങ്ങളും ഉണ്ട്.
കോന്നി ആനത്താവളത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് വിനോദ സഞ്ചാരികൾ അടവിയിൽ എത്തുന്നത്. സവാരി കേന്ദ്രത്തിലെ പൂന്തോട്ടത്തിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതിനാൽ ഇവിടെയും ആളുകൾ എത്തുന്നുണ്ട്. അടവിയിൽ എത്തുന്നവർ സമീപത്തെ മണ്ണീറ വെള്ളച്ചാട്ടവും കണ്ടാണ് തിരിച്ച് പോകുന്നത്. വരും ദിവസങ്ങളിൽ സഞ്ചാരികളുടെ തിരക്ക് ഇനിയും വർധിക്കും എന്നാണ് അധികൃതരുടെ പ്രതീക്ഷ.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here