അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം 2025ൽ അതിനുമുമ്പൊരു ആക്ഷന്‍ പടം: വിനയന്‍

Athbhutha Dweepu

മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് വിനയന്‍. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുന്ന സംവിധായകനായ വിനയന്റെ ഏറെ ആരാധകരുള്ള ചിത്രമാണ് അത്ഭുത ദ്വീപ്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുണ്ടെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു.

അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗത്തിനു മുമ്പെ മുമ്പ് മറ്റൊരു സിനിമയുണ്ടാകുമെന്നാണ് സംവിധായകന്‍ വിനയന്‍ പറയുന്നത്. അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം 2025ന്റെ അവസാനമേ ആരംഭിക്കുകയുള്ളൂ. അതിനു മുമ്പ് സിജു വില്‍സനെ നായകനാക്കി വലിയ ഒരു ആക്ഷന്‍ പടം ചെയ്യുമെന്നും വിനയൻ പറഞ്ഞു.

Also Read: നടന്‍ നിതിന്‍ ചൗഹാന്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് പൊലീസ്

അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം 2025ന്റെ അവസാനമേ സംഭവിക്കുകയുള്ളൂ. അതിന്റെ മുമ്പ് മറ്റൊരു സിനിമയുണ്ടാകും. എന്റെ അവസാന സിനിമ ഏതാണെന്ന് നിങ്ങള്‍ക്കെല്ലാം അറിയുന്നതാണ്. പത്തൊമ്പതാം നൂറ്റാണ്ടായിരുന്നു ആ സിനിമ. അത് നല്ല അഭിപ്രായം നേടിയെടുത്ത ഒരു പടമായിരുന്നു.

അതില്‍ നായകനായത് വലിയ സൂപ്പര്‍സ്റ്റാറൊന്നും ആയിരുന്നില്ല. ഇപ്പോഴത്തെ യുവ നടന്മാരില്‍ ഒരാളായ സിജു വില്‍സണ്‍ ആയിരുന്നു. ആ സിനിമയില്‍ സിജു അസാധ്യമായി തന്നെ അഭിനയിച്ചിരുന്നു. ഒരു ചരിത്ര കഥാപാത്രമായിട്ടാണ് അഭിനയിച്ചത്.

അയാള്‍ ആ ട്രാന്‍സ്‌ഫോര്‍മേഷന്‍ വളരെ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. ആര്‍ക്കും മോശമെന്ന് പറയാന്‍ കഴിയാത്ത രീതിയിലാണ് സിജു അഭിനയിച്ചത്. അതിഗംഭീരമായി തന്നെ ആക്ഷന്‍ ചെയ്തു. പക്ഷെ സിജുവിന് വീണ്ടും ഒരു ബ്രേക്ക് വന്നിട്ടില്ല.

എന്ന് വിനയൻ പറഞ്ഞു.

സിജുവിനെ വെച്ച് ഒരു അടിപൊളി വലിയ ഒരു ആക്ഷന്‍ പടം ചെയ്യാന്‍ പോകുകയാണ്. ആ സിനിമ ചെയ്തിട്ടാകും അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം വരുന്നത്,’ വിനയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News