വിലകൂടുതലാണെന്ന കാരണം കൊണ്ട് ഇവി വാങ്ങാൻ മടിക്കുന്നവർക്ക് ഇനി ആശ്വാസം. ഒറ്റയടിക്ക് 25,000 രൂപയാണ് ഏതർ വെട്ടിക്കുറച്ചത്. ഏഥറിന്റെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്കൂട്ടറായ 450S-ന്റെ വിലയാണ് വെട്ടിക്കുറച്ചത്. ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറിന്റെ അടിസ്ഥാന വേരിയന്റ് സ്വന്തമാക്കാന്‍ ഇപ്പോള്‍ വെറും 1.09 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയായി മുടക്കിയാല്‍ മതി.
ഇതോടെ ഏഥര്‍ 450S-ന്റെ പ്രാരംഭ വില മുഖ്യ എതിരാളികളായ ബജാജ് ചേതക് അര്‍ബേന്‍, ടിവിഎസ് ഐക്യൂബ് എന്നിവയേക്കാള്‍ കുറവായി മാറി. പ്രോ പായ്ക്ക് ഇല്ലാത്ത വിലയാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം പ്രോ പായ്ക്ക് വേണ്ട ഉപഭോക്താക്കള്‍ക്ക് 10,000 രൂപ കൂടി മുടക്കി 1.19 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയില്‍ ഈ വേരിയന്റ് ലഭ്യമാകും.
Also Read: വ്യാജ മെഹന്ദി കോണുകൾ ക്യാൻസറിന് വരെ കാരണമാകുമെന്ന് മുന്നറിയിപ്പ്
റൈഡ് അസിസ്റ്റ്, ഏഥര്‍ ബാറ്ററി പ്രൊട്ടക്റ്റ്, ഏഥര്‍സ്റ്റാക്ക് അപ്ഡേറ്റ്‌സ്, ഏഥര്‍ കണക്റ്റ് എന്നിവ അണ്‍ലോക്ക് ചെയ്യാന്‍ പ്രോ പായ്ക്ക് വഴി സാധിക്കും. മുകളില്‍ പറഞ്ഞതെല്ലാം ബെംഗളൂരു എക്‌സ്‌ഷോറൂം വിലയാണ്. അതേസമയം ഡല്‍ഹി നിവാസികള്‍ക്ക് ഏഥര്‍ 450S അടിസ്ഥാന വേരിയന്റ് വെറും 97,500 രൂപ വിലയില്‍ സ്വന്തമാക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here