പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി രണ്ടു മോഡലുകള്‍ അവതരിപ്പിച്ചു. റിസ്ത എസ്, റിസ്ത ഇസഡ് എന്നി മോഡലുകളാണ് വിപണിയില്‍ ഇറക്കിയത്. 2.9 സണവ വേരിയന്റ് 123 കിലോമീറ്ററും 3.7 സണവ വാഹനം 160 കിലോമീറ്ററും മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെട്ടു. 2.9 കിലോവാട്ട് അവര്‍ ബാറ്ററി ശേഷിയാണ് റിസ്ത എസിന്. 3.7 കിലോവാട്ട് അവര്‍ ബാറ്ററി ശേഷിയാണ് റിസ്ത ഇസഡില്‍ ക്രമീകരിച്ചിരിക്കുന്നത്.
Also Read: തട്ടിപ്പില്‍ വീഴാതിരിക്കാം; പ്രൈവസി ഫീച്ചറുമായി വാട്സ്ആപ്പ്
1.09 ലക്ഷം രൂപ മുതലാണ് വില. പ്രതിവര്‍ഷം 35 മുതല്‍ 4ം ലക്ഷം വരെ വില്‍പ്പന നടക്കുന്ന ഫാമിലി സ്‌കൂട്ടര്‍ വിപണിയെയാണ് ആഥര്‍ ലക്ഷ്യമിടുന്നതെന്നും കമ്പനി അറിയിച്ചു. ഏഥറിന് പ്രതിവര്‍ഷം 4.5 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കാനുള്ള നിര്‍മ്മാണ ശേഷിയുണ്ട്. നിലവില്‍ ഏകദേശം 1.5 ലക്ഷം വാഹനങ്ങളാണ് ഉല്‍പ്പാദിപ്പിക്കുന്നത്.
റിവേഴ്സ് ബട്ടണ്‍, വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനത്തെ അനുവദിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ഫാള്‍സേഫ് ഓപ്ഷന്‍, സ്‌കിഡ് കണ്‍ട്രോള്‍,ഹില്‍ ഹോള്‍ഡ് എന്നിവയാണ് പുതിയ മോഡലിന്റെ മറ്റു സവിശേഷതകള്‍.
‘ഹാലോ’ എന്ന ബ്രാന്‍ഡ് നാമത്തില്‍ രണ്ടു സ്മാര്‍ട്ട് ഹെല്‍മറ്റുകളും കമ്പനി അവതരിപ്പിച്ചു. ഭാരം കുറഞ്ഞ പതിപ്പിനെ ഹാലോ ബിറ്റ് എന്നാണ് അറിയപ്പെടുക. ഹാലോയുടെ വില 12,999 രൂപയും ഹാലോബിറ്റിന് 4,999 രൂപയുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here