‘ഇത്രയും വലിയ തുക ഡിസ്‌ക്കൗണ്ടോ..?’; ഇയര്‍ എന്‍ഡര്‍ ഓഫറുമായി ഏഥര്‍

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്‌ട്രിക് വെഹിക്കിളാണ് ഏഥര്‍ സ്‌കൂട്ടറുകള്‍. വിപണിയില്‍ ഏറെ ശ്രദ്ധ നേടാന്‍ ഏഥര്‍ സ്‌കൂട്ടറുകള്‍ക്കായിട്ടുണ്ട്. കമ്പനി ആകര്‍ഷകമായ ഇയര്‍ എന്‍ഡര്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. ഏഥര്‍ 450എസ്, 450 എക്‌സ് സ്‌കൂട്ടറുകള്‍ക്കാണ് ആകര്‍ഷകമായ ഓഫര്‍.

24,000 രൂപയാണ് ഈ രണ്ട് മോഡലുകള്‍ക്കും ഡിസ്‌ക്കൗണ്ടായി കമ്പനി പ്രഖ്യാപിച്ചത്. ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് 6,500 രൂപ ക്യാഷ് ബെനഫിറ്റുകൾ ഉൾപ്പെടെയാണ് 24,000 രൂപ വരെയുള്ള ആനുകൂല്യം. 5,000 രൂപയോടൊപ്പം കോർപ്പറേറ്റ് ആനുകൂല്യമായാണ് 1,500 രൂപ അധികമായി കമ്പനി നല്‍കുന്നത്.

ഈ ഓഫറുകൾ 2023 ഡിസംബർ 31 വരെയാണെന്ന് ഏഥര്‍ ഔദ്യോഗികമായി അറിയിച്ചു. കൂടാതെ, ഉപഭോക്താക്കൾക്ക് പ്രതിവർഷം 5.99% എന്ന കുറഞ്ഞ പലിശ നിരക്കും ലഭ്യമാവും. ഇഎംഐ പലിശയിൽ 12,000 രൂപ വരെ ലാഭിക്കാന്‍ സാധിക്കുന്നത് ഇയര്‍ എന്‍ഡര്‍ ഓഫറിലെ സവിശേഷതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News