മകളുടെ വിവാഹദിനത്തിൽ പിതാവിനെ കൊലപ്പെടുത്തി; 4 പേർ കസ്റ്റഡിയിൽ

മകളുടെ വിവാഹദിനത്തിൽ പിതാവിനെ കൊലപ്പെടുത്തി.പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തിരുവനന്തപുരം കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവാണ് (63 ) കൊല്ലപ്പെട്ടത്.

Also Read:പെരുമൺ എഞ്ചിനീയറിം​ഗ് കോളേജിന് ദേശീയ അംഗീകാരം; ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് കെ കെ രാ​ഗേഷ്

രാജുവിന്റെ അയൽവാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണുവും സുഹൃത്തുക്കളും ചേർന്നാണ് കൊലനടത്തിയത്.രാജുവിന്റെ മകളും ജിഷ്ണുവും തമ്മിൽ സുഹൃത്തുക്കൾ ആയിരുന്നു.മകളുടെ വിവാഹം ഇന്ന് നടത്താനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്.ശിവഗിരിയിൽ വെച്ചായിരുന്നു കല്ല്യാണം നടത്താനിരുന്നത്.

Also Read:സതീശൻ കൂടുതൽ കുരുക്കിലേക്ക്;പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും പരാതി

സംഭവത്തിൽ ജിഷ്ണുവിനെയും സഹോദരൻ ജിജിനെയും സുഹൃത്തുക്കളായ  ശ്യാം, മനു എന്നിവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News