റിസ്റ്റ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഏപ്രില്‍ ആറിന് പുറത്തിറക്കുമെന്ന് ഏതര്‍ സിഇഒ തരുണ്‍ മെഹ്ത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഏതര്‍ കമ്മ്യൂണിറ്റി ഡേയില്‍ ബെംഗളുരുവില്‍ വച്ചാണ് സ്‌കൂട്ടറിനെ ആദ്യമായി പരിചയപ്പെടുത്തുക.
പല തവണ കൃത്യമായി പരീക്ഷണങ്ങള്‍ നടത്തി, എല്ലാ ഫീച്ചറുകളും പരിശോധിച്ച ശേഷമാണ് ലോഞ്ച് നടക്കുന്നത്. റിസ്റ്റയുടെ യുണീക്ക് സെല്ലിംഗ് പോയിന്റായി കമ്പനി ഉയര്‍ത്തിക്കാട്ടുന്നത് സ്‌കൂറിന്റെ നീളവും വീതിയുമുള്ള സീറ്റുമാണ്.
ALSO READ: കർഷകരുടെ റെയിൽ റോക്കോ സമരം തുടരുന്നു; പഞ്ചാബിലും ഹരിയാനയിലും അറുപതിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞു
ഏതറിന്റെ ആദ്യത്തെ ഫാമിലി ഓറിയന്റഡ് സ്‌കൂട്ടറായതിനാല്‍, റിസ്റ്റയുടെ ഡിസൈന്‍ നിലവിലെ 450 ലൈനപ്പില്‍ നിന്ന് വ്യത്യസ്തമാണ്. ഫോണ്ട് ആപ്രോണില്‍ തിരശ്ചീനമായ എല്‍ഇഡി ഹെഡ്ലൈറ്റ്, ഫ്ളാറ്റ് സൈഡ് പാനലുകള്‍ സാന്‍സ് കട്ട്സ് ആന്‍ഡ് ക്രീസുകള്‍, വൃത്താകൃതിയിലുള്ള ടെയില്‍-സെക്ഷന്‍ എന്നിവയാണ് ഉള്ളത്.
റിസ്റ്റയുടെ മോട്ടോറിന്റെയും ബാറ്ററിയുടെയും വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം തന്നെയാകും ഇതിലെ യാത്രയെന്നാണ് കമ്പനിയുടെ അവകാശവാദം. അണ്ടര്‍സീറ്റ് സ്‌റ്റോറേജ്, സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, റൈഡ് മോഡ്‌സ്, ഫാസ്റ്റ് ചാര്‍ജിംഗ്, നാവിഗേഷന്‍ എന്നീ സവിശേഷതകളും പുതിയ റിസ്റ്റയിലുണ്ട്. ഏകദേശം 1.25 ലക്ഷം മുതല്‍ 1.5 ലക്ഷം വരൈയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. ടിവിഎസ് ഐക്യൂബ് എസ്, ഒല എസ്1 എന്നിവയുമായാണ് റിസ്റ്റ മത്സരത്തിനൊരുങ്ങുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here