‘ഹോളി സ്‌മോക്ക്’; അതിരപ്പിള്ളിയുടെ ഒരു റേഞ്ച് അങ്ങ് യുഎസ് വരെ, വീഡിയോ!

അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഡ്രാമ അഗ്ലീസ് കണ്ടവര്‍ ഒരു ദൃശ്യം കണ്ട് ഒന്ന് ആശ്ചര്യപ്പെട്ടു കാണും.. അതേ അത് നമ്മുടെ സ്വന്തം ചാലക്കുടി പുഴയിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം തന്നെയാണ്. അങ്ങനെ രാജ്യാന്തര തലത്തിലേക്ക് നമ്മുടെ വെള്ളച്ചാട്ടം എത്തിയിരിക്കുന്നതില്‍ അഭിമാനിക്കാം.

ALSO READ: ഇനി സ്റ്റാർട്ടറിന്റെ വരവാണ്; വീട്ടിൽ തന്നെ ഒരു ഫിഷ് കബാബ് പരീക്ഷിച്ചാലോ..?

അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഡ്രാമയായ അഗ്ലീസ്, സ്‌കോട്ട് വെസ്റ്റര്‍ഫെല്‍ജിന്റെ അഗ്ലീസെന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ സയന്‍സ് ഫിക്ഷന്‍ ഡ്രാമയാണ്. കഴിഞ്ഞ ദിവസമാണ് ഇത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്.

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ, തെന്നിന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെളളച്ചാട്ടം തൃശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി പഞ്ചായത്തിലാണ്. പ്രഭാസ് നായകനായ ബാഹുബലി, രജനികാന്ത് നായകനായ ജയിലര്‍, മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന ചിത്രത്തിലുള്‍പ്പെടെ അതിരപ്പിള്ളി ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ നമ്മുടെ ഹോളി സ്‌മോക്ക് ഇടംപിടിക്കുമ്പോള്‍ അഭിമാനപൂര്‍വം ഇക്കാര്യം കേരള ടൂറിസം പേജ് വീഡിയോയായി ഷെയര്‍ ചെയ്തിട്ടുണ്ട്. ലക്ഷകണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്. ഇതിന് താഴെ പേജ് അഡ്മിനെ വാനോളം പുകഴ്ത്തുകയാണ് ആളുകള്‍. സിനിമ കണ്ടവര്‍ക്ക് പലര്‍ക്കും അതിരപ്പിള്ളിയാണോ അതെന്ന സംശയമുണ്ടായിരുന്നു. അതേസമയം അഗ്ലിയില്‍ ഉള്ള ദൃശ്യങ്ങള്‍ ഇവിടെ ചിത്രീകരിച്ചതാണോ അതോ ഫൂട്ടേജ് ഉപയോഗിച്ചതാണോ എന്ന് വ്യക്തമല്ല.

ALSO READ: ‘കലിയുഗം വന്നെത്തിയെന്ന് തോന്നുന്നു’: വൃദ്ധ ദമ്പതിമാരുടെ ജീവനാംശ കേസില്‍ അലഹബാദ് ഹൈക്കോടതി

ALSO READ:   ഓളപ്പരപ്പിലെ ആവേശം; പുന്നമടയിൽ ആരാകും ജലരാജാവ്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News