കടുത്തുരുത്തി കോതനല്ലൂരിൽ മുൻ സുഹൃത്തിന്‍റെ സൈബർ ആക്രമണത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോതനല്ലൂർ മുണ്ടയ്ക്കൽ അരുൺ വിദ്യാധരനാണ് തൂങ്ങി മരിച്ചത്.
കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിൽ മെയ് രണ്ടിനാണ് രാജേഷ് എന്ന പേരിൽ മുറിയെടുത്തത്. അധികമാരുമായും സംസാരിച്ചിരുന്നില്ല എന്നാൽ മൂന്നു നേരവും ഭക്ഷണം കഴിക്കാൻ പുറത്തെ ഹോട്ടലുകളിലേക്ക് പോയിരുന്നു. വ്യാഴാഴ്ച രാവിലെ മുറി തുറക്കാതെ വന്നപ്പോൾ ലോഡ്ജ് ജീവനക്കാരൻ ജനൽ വഴി നോക്കിയപ്പോഴാണ് ഫാനിൽ തുങ്ങി മരിച്ച നിലയിൽ കണ്ടത്. ലോഡ്ജ് ജീവനക്കാരൻ ഉടൻ പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി മൃതദേഹം പരിശോധിച്ചപ്പോൾ കൈ ഞരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിയതെന്ന് കണ്ടെത്തി.
മുറിക്കകത്ത് നിന്ന് വോട്ടർ ഐഡിയും, ഡ്രൈവിംഗ് ലൈസൻസും കിട്ടിയതോടെയാണ് തൂങ്ങി മരിച്ചത് പൊലീസ് അന്വേഷിക്കുന്ന കടുത്തുരുത്തിയിലെ സൈബർ ബുള്ളിംഗിന് വിധേയയായ യുവതി തൂങ്ങി മരിച്ച കേസിലെ പ്രതി കോതനല്ലൂർ മുണ്ടക്കൽ വീട്ടിൽ വിദ്യാധരന്റെ മകൻ അരുൺ വിദ്യാധരൻ ( 32 ) ആണെന്ന് തിരിച്ചറിഞ്ഞത്. വിവരം അരുണിന്‍റെ ബന്ധുക്കളെയും വൈക്കം എ എസ് പി , കടുത്തുരുത്തി പോലീസിലും ഹൊസ്ദുർഗ് പൊലീസ് വിവരം നൽകി അരുണിന്റെ ബന്ധുക്കളും കടുത്തുരുത്തി പൊലീസും കാഞ്ഞങ്ങാട് ജില്ലാ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മുതദേഹം തിരിച്ചറിഞ്ഞ ശേഷം പോസ്റ്റ് മാർട്ടം ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here