ദില്ലി നിയുക്ത മുഖ്യമന്ത്രി അതിഷി മർലേനയുടെ സത്യപ്രതിജ്ഞ ഉടൻ

ദില്ലി നിയുക്ത മുഖ്യമന്ത്രി അതിഷി മർലെനയുടെ സത്യ പ്രതിജ്ഞ ഉടൻ ഉണ്ടാകും. കഴിഞ്ഞ ദിവസം കെജ്‌രിവാൾ രാജി സമർപ്പിക്കാൻ എത്തിയപ്പോൾ കൂടെ ഉണ്ടായിരുന്ന അതിഷി സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഈ മാസം 26 27 തീയതികളിൽ ദില്ലി നിയമസഭാ സമ്മേളനം വിളിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിന് മുന്നേ അതിഷിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ഉണ്ടാകും. മന്ത്രിസഭാ പുനസംഘടനയും ഉണ്ടാകും.

Also Read: പൊഴിയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങിത്താഴ്ന്നു; രക്ഷിക്കാൻ ശ്രമിച്ച 14 കാരൻ മുങ്ങിമരിച്ചു

പ്രധാനപ്പെട്ട വകുപ്പുകൾ ആരൊക്കെ കൈകാര്യം ചെയ്യണം എന്നതിൽ തിരക്കിട്ട ചർച്ചകൾ തന്നെയാണ്ആം ആദ്മി പാർട്ടിയിൽ നടക്കുന്നത്..കേജ്രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യാസം ഉൾപ്പെടെ നിരവധി വകുപ്പുകൾ ആയിരുന്നു അതിഷി കൈകാര്യം ചെയ്തു വന്നിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News