സംസ്ഥാന സ്കൂൾ കായികമേളയിലെ അത്ലറ്റിക്സ് മത്സരങ്ങൾക്കു മഹാരാജാസ് കോളേജ് മൈതാനത്ത് തുടക്കമായി. കോരുത്തോട് സികെഎംഎച്ച്എസ്എസും കോതമംഗലം സെന്റ് ജോർജും മാർ ബേസിലും അടക്കിവാണ സംസ്ഥാന സ്കൂൾ കായികമേളയുടെ അത്ലറ്റിക്സിൽ പുതുശക്തികൾ പിറക്കുമോ എന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.
വ്യാഴാഴ്ച രാവിലെ 6.10ന് സീനിയർ ആൺകുട്ടികളുടെ അഞ്ച് കിലോമീറ്റർ നടത്തമത്സരത്തോടെയാണ് അത്ലറ്റിക്സിന് തുടക്കമായത്. മത്സരത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇന്റർ നാഷണൽ സ്കൂളിലെ മുഹമ്മദ് സുൽത്താൻ സ്വർണം കരസ്ഥമാക്കി. തുടർന്ന് നടന്ന സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ മലപ്പുറം കെഎച്ച്എംഎച്ച്എസ്എസ് ആലത്തൂർ സ്കൂളിലെ കെ പി ഗീതുവും സ്വർണം നേടി.
Also Read: സക്സേനയുടെ മികവിൽ കേരളത്തിന് രഞ്ജി ട്രോഫിയിൽ യുപിക്കെതിരെ ലീഡ്
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 98 ഇനങ്ങളിൽ പകലും രാത്രിയുമായാണ് മത്സരം. 2623 അത്ലീറ്റുകളാണ് മാറ്റുരയ്ക്കുന്നത്. പുതിയ ട്രാക്കിൽ കൂടുതൽ റെക്കോഡ് പിറക്കുമെന്നാണ് പ്രതീക്ഷ.
Also Read: അയ്യർ ദി ഗ്രേറ്റ്; രഞ്ജിയിൽ ഇരട്ട സെഞ്ച്വറിയുമായി ശ്രേയസ് അയ്യർ
പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകൾ ചാമ്പ്യൻ കിരീടം ലക്ഷ്യമിട്ടെത്തുന്നു. പാലക്കാട് നാലാംകിരീടം ഉറപ്പിക്കാൻ ഇറങ്ങുമ്പോൾ നഷ്ടപ്രതാപം വീണ്ടെടുക്കാനാകും സ്വന്തംതട്ടകത്തിൽ എറണാകുളത്തിന്റെ ശ്രമം. ചരിത്രത്തിൽ ആദ്യമായി ട്രാക്കിൽ കിരീടമുയർത്താൻ ഉറപ്പിച്ചാണ് മലപ്പുറത്തിന്റെ വരവ്. രണ്ടു വർഷമായി മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്എസ്എസ് ആണ് ചാമ്പ്യൻ സ്കൂൾ. ഐഡിയലിന് വെല്ലുവിളിയുയർത്താൻ മാർബേസിലും പറളിയും നാവാമുകുന്ദയുമുണ്ട്. ഗെയിംസിലും നീന്തലിലും തിരുവനന്തപുരം മുന്നേറ്റം തുടരുകയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here