നിർഭയമായി നിലപാട് പറഞ്ഞ സൂരജ് സന്തോഷിന് അഭിവാദ്യങ്ങൾ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് അതുൽ നറുകര

രാമക്ഷേത്ര വിഷയത്തിൽ കെ എസ് ചിത്രയെ വിമർശിച്ച സംഭവത്തിൽ ഗായകൻ സൂരജ് സന്തോഷിനെതിരെ സൈബർ ആക്രമണം ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ സൂരജ് സന്തോഷിനു പിന്തുണയുമായി ഗായകൻ അതുൽ നറുകര രംഗത്തെത്തിയിരിക്കുകയാണ്. നിഷ്കളങ്കതയുടെയും നിഷ്പക്ഷതയുടെയും ഓരം ചാരാതെ നിർഭയമായി നിലപാട് പറഞ്ഞ പ്രിയ സുഹൃത്ത്,ഏട്ടൻ സൂരജ് സന്തോഷിന് അഭിവാദ്യങ്ങൾ, ഐക്യദാർഢ്യം എന്നാണ് സൂരജിനൊപ്പമുള്ള ഫോട്ടോ ഉൾപ്പടെ അതുൽ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

മതേതര ഇന്ത്യയുടെ ഭാവിയിൽ ആശങ്കയുള്ളവരെല്ലാം ആവും വിധം പ്രതിരോധങ്ങളുയർത്തേണ്ട നിർണായക ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്നാണ് അതുൽ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

ALSO READ:200ഓളം പേര്‍ക്ക് തൊഴിലവസരം; അമേരിക്കന്‍ ക്ലിനിക്കല്‍ ഡാറ്റ അനലിസ്റ്റ് കമ്പനിയായ കാറ്റലിസ്റ്റ് കേരളത്തില്‍

അതുൽ നറുകരയുടെ ഫേസ്ബുക് പോസ്റ്റ്
മതേതര ഇന്ത്യയുടെ ഭാവിയിൽ ആശങ്കയുള്ളവരെല്ലാം ആവും വിധം പ്രതിരോധങ്ങളുയർത്തേണ്ട നിർണായക ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നിഷ്കളങ്കതയുടെയും നിഷ്പക്ഷതയുടെയും ഓരം ചാരാതെ നിർഭയമായി നിലപാട് പറഞ്ഞ പ്രിയ സുഹൃത്ത്,ഏട്ടൻ സൂരജ് സന്തോഷിന് അഭിവാദ്യങ്ങൾ, ഐക്യദാർഢ്യം

അതേസമയം ക്രൂരവും മര്യാദ കെട്ടതും എല്ലാ സീമകളും ലംഘിക്കുന്നതുമാണ് തനിക്കെതിരെയുള്ള ആക്രമണങ്ങൾ എന്നാണ് സൂരജ് പറഞ്ഞത്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നുമുള്ള കെ എസ് ചിത്രയുടെ ആഹ്വാനത്തെ പൊളിറ്റിക്കലായാണ് സൂരജ് വിമർശിച്ചത്. എന്നാൽ സൂരജ് ചിത്രയെ വ്യക്തിപരമായി വിമർശിച്ചു എന്ന് പറഞ്ഞാണ് പലരും രൂക്ഷവും മോശവുമായ ഭാഷയിൽ പ്രതികരിച്ചത്.

ALSO READ: ഭിന്നശേഷി കുടുംബങ്ങൾക്ക് സംരംഭങ്ങൾ തുടങ്ങാൻ ‘ആശ്വാസം’ പദ്ധതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News