പൊലിഞ്ഞത് കുടുംബത്തിന്റെയാകെ പ്രതീക്ഷ; അതുൽ തമ്പിക്ക് കണ്ണീരോടെ വിട

കുസാറ്റ് അപകടത്തിൽ മരിച്ച അതുൽ തമ്പിക്ക് കണ്ണീരോടെ വിട ചൊല്ലി കുടുംബം. നാടിന്റെ നാനാതുറകളിൽ നിന്നും അതുൽ തമ്പിയെ അവസാനമായി ഒരുനോക്ക് കാണാൻ ജനങ്ങൾ ഒഴുകിയെത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. പല ജോലികളും ചെയ്ത് കുടുംബത്തിന് കൈത്താങ്ങായ അതുൽ പഠിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ് വീണ്ടും പഠിക്കാൻ കുസാറ്റിൽ പ്രവേശനം വാങ്ങിയത്.

ALSO READ: കുസാറ്റ് അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ഫെസ്റ്റിൽ പങ്കെടുക്കാൻ പോകും മുൻപ് വീട്ടിൽ അമ്മയെയും അച്ഛനെയും ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. കുസാറ്റിലെ അപകടം ടിവിയിലൂടെയാണ് കുടുംബാംഗങ്ങൾ അറിഞ്ഞത്. തുടർന്ന് സഹോദരൻ സംഭവസ്ഥലത്തെത്തി. മാതാപിതാക്കൾ അതുലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഒരു സുഹൃത്ത് ഫോൺ എടുക്കുകയായിരുന്നു. അതുലിനു എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കിയെങ്കിലും മരണവാർത്തയറിഞ്ഞത് ഏറെ വൈകിയാണ്.

ALSO READ: “പോയെടാ എന്റെ കുട്ടി പോയി…അവള്‍ പോയില്ലേ, ഇനി എന്തിനാണിവിടെ നില്‍ക്കുന്നത്”; പൊട്ടിക്കരഞ്ഞ് ആനിന്റെ അച്ഛന്‍

സമൂഹത്തിന്റെ വിവിധതുറകളിലുള്ളവരും പൊതുപ്രവർത്തകരും യശ്ശശരീരനായ അതുലിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യോപചാരം അർപ്പിക്കാനും എത്തിക്കൊണ്ടിയിരിക്കുകയാണ്. കുസാറ്റിൽ പൊതുദർശനത്തിന് ശേഷമാണു മൃതദേഹം വീട്ടിലെത്തിച്ചത്. ഉച്ച രണ്ട് മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News