ഗുണ്ടാ നേതാവും മുൻ പാർലമെന്റ് അംഗവുമായ അതിഖ് അഹമ്മദിന്റെയും, സഹോദരന്റെയും കൊലപാതകത്തിൽ വിശദീകരണം തേടി സുപ്രീംകോടതി. അന്വേഷണം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഫയൽ ചെയ്യാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദേശം നൽകി.
ഇരുവരുടെയും കൊലപാതകം സംബന്ധിച്ച് നടക്കുന്ന അന്വേഷണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ആണ് റിപ്പോർട്ട് തേടിയത്. ആശുപത്രി വരെ ആംബുലൻസിൽ കൊണ്ടുപോകാതെ നടത്തിക്കൊണ്ടു പോയത് എന്തിനെന്നും കോടതി ചോദിച്ചു. അതിഖിനെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത് എങ്ങനെയാണ് പ്രതികൾ അറിഞ്ഞതെന്നും സുപ്രീംകോടതി ചോദിച്ചു. ഉമേഷ് പാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന മറ്റ് ഏറ്റുമുട്ടൽ കൊലപാതങ്ങളെ സംബന്ധിച്ചും റിപ്പോർട്ട് നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
ഏപ്രില്‍ 15-നാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ വൈദ്യപരിശോധനയ്ക്കായി പ്രയാഗ്‌രാജിലെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോൾ അതിഖ് അഹമ്മദും സഹോദരന്‍ അഷറഫും വെടിയേറ്റു മരിച്ചത്. മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനെയെത്തിയ അക്രമികള്‍ ഇരുവര്‍ക്കും നേരെ തൊട്ടടുത്തുനിന്ന് വെടിയുതിർക്കുകയായിരുന്നു. കൊലപാതകികളെ സംഭവ സ്ഥലത്തുനിന്നുതന്നെ പൊലീസ് പിടികൂടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here