അതീഖ് അഹമ്മദിനെയും സഹോദരനെയും വെടിവെച്ചുകൊന്ന കേസ്, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍വിട്ടു

സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാനേതാവുമായിരുന്ന അതീഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ചുകൊന്ന പ്രതികളെ പൊലീസ് കസ്റ്റഡിയില്‍വിട്ടു. പ്രയാഗ് രാജ്‌
കോടതിയാണ് മൂന്ന് പ്രതികളെയും നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികള്‍ കൃത്യം നടത്തിയ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുക്കും.

രണ്ടാഴ്ചത്തെ കസ്റ്റഡിയാണ് പൊലീസ് തേടിയതെങ്കിലും നാല് ദിവസമെ കോടതി അനുവദിച്ചുള്ളു. ലവ്ലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നീ പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. കേസില്‍ മൂന്നംഗം ജുഡീഷ്യല്‍ കമ്മിഷന് പുറമെ പൊലീസിന്റെ പ്രത്യേക സംഘവുമാണ് കേസന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News