കനത്ത സുരക്ഷയില്‍ മതാചാരപ്രകാരം ആതിഖിന്റെയും സഹോദരന്റെയും കബറടക്കം

ശനിയാഴ്ച ഉത്തര്‍പ്രദേശില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സമാജ് വാദി പാര്‍ട്ടി മുന്‍ എംപി ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും മൃതദേഹങ്ങള്‍ കബറടക്കി. ഞായാഴ്ച രാത്രിയോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങള്‍ പ്രയാഗ് രാജിലെ കസരി മസാറി സംസ്‌കാരസ്ഥലത്തേക്ക് കൊണ്ടുവന്നത്. മതാചാര പ്രകാരമായിരുന്നു കബറടക്കം. നിരവധി അനുയായികളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തി. അതുകൊണ്ടു തന്നെ പൊലീസ് കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.

ആതിഖിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെയും ജുവനൈല്‍ ഹോമില്‍ നിന്നും സ്ഥലത്ത് എത്തിച്ചിരുന്നു. ഇവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകള്‍. കഴിഞ്ഞ ദിവസം പൊലീസുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആതിഖ് അഹമ്മദിന്റെ മകന്‍ അസദ് അഹമ്മദിനെ കബറടക്കിയതും ഇവിടെയായിരുന്നു.

അതേ സമയം ആതിഖിനെയും സഹോദരനെയും വെടി വെച്ചു കൊലപ്പെടുത്തിയ പ്രതികളെ മൂന്ന് പേരെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News