കെജ്‌രിവാളിന്റെ അറസ്റ്റിൽ ദില്ലിയിൽ പ്രതിഷേധം ശക്തം; മന്ത്രിമാരായ അതിഷിയും സൗരഭും അറസ്റ്റിൽ

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിക്കുന്ന എ എ പി പ്രവർത്തകരെ കൂട്ടമായി അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്. വിദ്യാഭ്യാസവകുപ്പ് മന്ത്രി അതിഷി മാർലേനയെയും ആരോഗ്യ വകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജിനെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌തു.

Also Read: ‘കേരളത്തെ തള്ളിപ്പറഞ്ഞ സാബു ജേക്കബിന് കിട്ടിയത് എട്ടിന്റെ പണി’; തെലങ്കാനയില്‍ ബിസിനസ് ആരംഭിക്കാന്‍ കിറ്റെക്സ് ബിആര്‍എസിന് 25 കോടി രൂപ നല്‍കി; ഇലക്ട്രല്‍ ബോണ്ട് കണക്കുകള്‍ പുറത്ത്

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. ദില്ലിയിൽ മന്ത്രിമാരുടെ അറസ്റ്റിന് ശേഷവും പ്രതിഷേധങ്ങൾ തുടരുകയാണ്. പൊലീസ് പ്രവർത്തകരുമായി സംഘർഷത്തിലായി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ഐടിഒക്ക് സമീപത്തുവച്ച് പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു.

Also Read: ഇടതുപക്ഷ സ്ഥാനാർഥി കെ രാധാകൃഷ്ണൻ്റെ പ്രചാരണ ബോർഡ് തീയിട്ട് നശിപ്പിച്ചു; സംഭവത്തിന് പിറകിൽ യൂത്ത് കോൺഗ്രസെന്ന് എൽഡിഎഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News