അതിഷി മർലേന ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയാവും. ആം ആദ്മി പാർട്ടി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദില്ലി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതാ കൂടിയാകും അതിഷി. അരവിന്ദ് കെജ്രിവാളിന്റെ പിൻഗാമി ആരായിരിക്കുമെന്നതിനുള്ള ഉത്തരം ഇതോടെ ലഭിച്ചിരിക്കുകയാണ്.സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷമാണ് ഈ പദവിയിലേക്ക് എത്തുന്ന വനിതയായി അതിഷി മാറുന്നത്. ദില്ലി കാൽക്കാജി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അതിഷി.
മദ്യനയക്കേസിൽ ജയിൽ മോചിതനായ ശേഷം വളരെ അപ്രതീക്ഷിതമായാണ് കെജ്രിവാൾ രാജി പ്രഖ്യാപിച്ചത്. പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവേ , അപ്രതീക്ഷിതമായാണ് അരവിന്ദ് കെജരിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപിച്ചത്. എംഎൽഎമാർ യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും താൻ അഗ്നി ശുദ്ധി വരുത്തിയ ശേഷം ജനവിധി അനുകൂലമായാൽ മാത്രം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.
ALSO READ; സ്മാർട്ട്ഫോണിൽ സ്റ്റോറേജ് ഫുൾ ആണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിക്കൂ…
ഇതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള തിരക്കിട്ട ചർച്ചകളിൽ ആയിരുന്നു ആം ആദ്മി പാർട്ടി. അതിഷിക്ക് പുറമേ ഗോപാൽ റായ് , കൈലാഷ് ഗെഹ്ലോട്ട് എന്നിവരുടെ പേരുകളും പരിഗണനയിൽ ഉണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here