അതിഷി മർലെന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Atishi marlena

ദില്ലി മുഖ്യമന്ത്രിയായി അതിഷി മർലെന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതിഷിക്കൊപ്പം 5 മന്ത്രിമാരും സത്യാപ്രതിജ്ഞ ചെയ്യും. കെജ്‌രിവാൾ മന്ത്രിസഭയിലെ നാല് മന്ത്രിമാർ അതിഷിയുടെ മന്ത്രിസഭയിലും തുടരും. ഗോപാൽ റായ്, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവരാണ് അതിഷിയുടെ മന്ത്രിസഭയിൽ ഭാ​ഗമാകുന്നത്. സുൽത്താൻപൂർ മജ്റയിൽ നിന്നുള്ള എംഎൽഎ മുകേഷ് അഹ്‌ലാവത് മന്ത്രിസഭയിലെ പുതിയ മുഖമാകും.

Also Read: പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത നിർമാണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും; മന്ത്രി മുഹമ്മദ് റിയാസ്

കോൺ​ഗ്രസിന്റെ ഷീല ദീക്ഷിതിനും ബിജെപിയുടെ സുഷമ സ്വരാജിനും ശേഷം അധികാരമേൽക്കുന്ന ദില്ലിയുടെ മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാകും അതിഷി. നിയമസഭ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്ന 2025 ഫെബ്രുവരി വരെയായിരിക്കും അതിഷിയുടെ കാലാവധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News