ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മാർലെന സത്യപ്രതിജ്ഞ ചെയ്തു.രാജ് നിവാസിൽ നടന്ന ലളിതമായ ചടങ്ങിൽ ലഫ്റ്റനൻ്റ് ഗവർണ്ണർ വി. കെ സക്സേന അതിഷിക്കും 5 മന്ത്രി മാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
ALSO READ; അരുണിന്റേത് ദുരഭിമാനക്കൊലയെന്ന് ബന്ധുക്കൾ ; കൊലപാതകം പെൺകുട്ടിയുടെ മുന്നിൽ വെച്ച്
ദില്ലി മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്ന മൂന്നാമത്തെ വനിതയായി മാറിയിരിക്കുകയാണ് അതിഷി.കോൺഗ്രസിന്റെ ഷീല ദീക്ഷിതിനും ബിജെപിയുടെ സുഷമ സ്വരാജിനും ശേഷം അധികാരമേൽക്കുന്ന ദില്ലിയുടെ മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാകും അതിഷി.നിയമസഭ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്ന 2025 ഫെബ്രുവരി വരെയായിരിക്കും അതിഷിയുടെ കാലാവധി.
ALSO READ; ദുബായിൽ 220 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചു, യുവാവിന് 50000 ദിർഹം പിഴ
അതേസമയം കെജ്‌രിവാൾ മന്ത്രിസഭയിലെ നാല് മന്ത്രിമാർ അതിഷിയുടെ മന്ത്രിസഭയിലും തുടരും. ഗോപാൽ റായ്, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവരാണ് അതിഷിയുടെ മന്ത്രിസഭയിൽ ഭാഗമാകുന്നത്. സുൽത്താൻപൂർ മജ്റയിൽ നിന്നുള്ള എംഎൽഎ മുകേഷ് അഹ്‌ലാവത് മന്ത്രിസഭയിലെ പുതിയ മുഖമാകും.
അരവിന്ദ് കെജരിവാൾ മന്ത്രിസഭയിൽ അതിഷി കൈവശം വെച്ചിരുന്ന 14 വകുപ്പുകളുടേയും ചുമതല പുതിയ മന്ത്രിസഭയിലും അതിഷിക്കായിരിക്കും . മദ്യനയ അഴിമതിയിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽ മോചിതനായതിന് പിന്നാലെയാണ് അരവിന്ദ് കെജരിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത് . മുഖ്യമന്ത്രിയുടെ ഓഫീസിലോ സെക്രട്ടറിയേറ്റിലോ പോകാൻ പാടില്ല , മുഖ്യമന്ത്രി എന്ന നിലയിൽ ചില ഫയലുകളിൽ മാത്രമേ ഒപ്പ് വെയ്ക്കാൻ പാടുള്ളൂ തുടങ്ങിയ കർശന ഉപാധികളോടെയാണ് കെജരിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അരവിന്ദ് കെജരിവാൾ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ചേർന്ന ആം ആദ്മി പാർട്ടിയുടെ നിയമസഭാ കക്ഷിയോഗമാണ് അതിഷിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഫെബ്രുവരിയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനപിന്തുണ സ്വന്തമാക്കി വിജയം നേടി അഗ്നിശുദ്ധി വരുത്തി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മടങ്ങി എത്തുമെന്നാണ് ആം ആദ്മി പാർട്ടി നേതാക്കളുടെ അവകാശ വാദം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here