എടികെ മോഹൻ ബഗാൻ ഐഎസ്എൽ ചാമ്പ്യൻമാർ

ഐഎസ്എൽ കിരീടത്തിൽ വീണ്ടും മുത്തമിട്ട് എടികെ മോഹൻ ബഗാൻ. ബംഗളൂരു എഫ് സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ഫുട്ബോളിന്റെ മെക്കയിലേക്ക് കൊൽക്കത്തക്കാർ കിരീടവുമായി മടങ്ങുന്നത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി തുല്യത പാലിച്ചപ്പോൾ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. സെമി ഫൈനലിലെ ഭാഗ്യം കൊൽക്കത്തക്കാരെ വീണ്ടും തുണച്ചപ്പോൾ കണ്ണീരോടെയുള്ള മടക്കമായിരുന്നു ബംഗളൂരിലെ കാത്തിരുന്നത്. ഇരു ടീമുകളും പെനാൽറ്റി ഷൂറ്ഔട്ടിൽ വിജയിച്ചായിരുന്നു ഫൈനൽ ബർത്ത് ഉറപ്പിച്ചത്.

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സ്കോർ 2-2 എന്നായിരുന്നു തുടർന്ന് പെനാൾട്ടിയിൽ 4-3ന് ജയിച്ചാണ് എടികെ കിരീടത്തിൽ മുത്തമിട്ടത്. പൂര്‍ണസമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. ഫൈനലില്‍ പിറന്ന നാലില്‍ മൂന്ന് ഗോളുകളും പെനാല്‍റ്റിയില്‍ നിന്നായിരുന്നു. എടികെയ്‌ക്കായി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ സുനില്‍ ഛേത്രിയും റോയ് കൃഷ്‌ണയുമാണ് ബിഎഫ്‌സിയുടെ സ്കോറര്‍മാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News