അറ്റ്ലസ് സൈക്കിൾസ് മുൻ പ്രസിഡന്റ്  സലീൽ കപൂർ  ആത്മഹത്യ ചെയ്തു

salil kapoor

അറ്റ്ലസ് സൈക്കിൾസ് മുൻ പ്രസിഡന്റ് സലീൽ കപൂറിനെ മരിച്ച നിലയിൽ കണ്ടെത്തി.  ദില്ലിയിലെ എപിജി അബ്ദുൾ
കലാം മാർഗിലെ വീട്ടിൽ സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.  കുറച്ച് ആളുകൾ തന്നെ ഉപദ്രവിച്ചതായി അദ്ദേഹം കുറിപ്പിൽ എഴുതിയിട്ടുണ്ട്. മരണത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ALSO READ: തിരുവല്ലയില്‍ ഭീതിപടര്‍ത്തിയ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

കപൂർ അടുത്തിടെയായി വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി വിവരമുണ്ട്.  അടുത്തിടെ വിവാഹ ബന്ധം വേർപ്പെടുത്തിയ അദ്ദേഹം തനിയെ ആയിരുന്നു താമസം.

ALSO READ: ‘എന്റെ ഭാഗത്ത് ന്യായമുണ്ട്, സത്യം തെളിയുമ്പോള്‍ ഒപ്പം നില്‍ക്കണം’: നിവിന്‍ പോളി

2015ൽ സലിൽ കപൂറിനെ 9 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ഡൽഹി പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഉത്തരാഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.  ഇതുമായി ബന്ധപ്പെട്ട് ചില കടങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ഇതൊക്കെയാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News