ജപ്പാനില്‍ സര്‍വകലാശാലയില്‍ സഹപാഠികളെ ചുറ്റിക കൊണ്ട് ആക്രമിച്ച് 22കാരി

ജപ്പാനിലെ ഹോസെയി സര്‍വകലാശാലയില്‍ സഹപാഠികളെ ചുറ്റിക കൊണ്ട് ആക്രമിച്ച് വിദ്യാര്‍ഥിനി. ആക്രണത്തില്‍ എട്ടു പേര്‍ക്ക് പരുക്കേറ്റു. പ്രതിയായ 22കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ടോക്യോയിലെ ഹോസെയി സര്‍വകലാശാലയിലെ ടാമ കാമ്പസിലായിരുന്നു അപ്രതീക്ഷിത ആക്രമണം നടന്നത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ALSO READ: ന്യൂഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഒഫ് ഡ്രാമയില്‍ തിയേറ്റര്‍ അപ്രിസിയേഷന്‍ കോഴ്‌സ്

ക്ലാസ് മുറിയിലിരുന്നവരെയാണ് വിദ്യാര്‍ഥിനി ചുറ്റിക കൊണ്ട് ആക്രമിച്ചത് എന്നാണ് ജപ്പാന്റെ ഔദ്യോഗിക മാധ്യമം എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണം നടന്നതിന് പിന്നാലെ പ്രതിയായ വിദ്യാര്‍ഥിനിയെ സര്‍വകലാശാലയിലെ ജീവനക്കാര്‍ തടഞ്ഞുവെച്ചിരുന്നു.

ALSO READ: പ്രതികയും തേജലും ജ്വലിച്ചു; ഐറിഷ് പടയെ തകര്‍ത്ത് ഇന്ത്യയ്ക്ക് വന്‍ജയം

യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്‌കൂളുകളിലും കോളേജുകളിലും വെടിവെയ്പ്പുകള്‍ നടത്തുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്. എന്നാല്‍ ഇത്തരം രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്രമസംഭവങ്ങള്‍ താരതമ്യേന കുറവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News