തൃശ്ശൂരില്‍ എടിഎം കൗണ്ടറിന് തീ പിടിച്ചു

തൃശ്ശൂര്‍ ഒല്ലൂരില്‍ എടിഎം കൗണ്ടറിന് തീ പിടിച്ചു. രാമൂസ് ഷോപ്പിംഗ് മാളിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ ടി എമ്മിലാണ് രാവിലെ 11 മണിയോടെ തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എ ടി എം മെഷീന് പുറകുവശത്തായി സൂക്ഷിച്ചിരുന്ന ബാറ്ററികളും, അനുബന്ധ ഉപകരണങ്ങളും കത്തി നശിച്ചു.

Also Read: നിരവധി പാവപ്പെട്ടവരുടെ മരണത്തിലേക്ക് നയിച്ച പരീക്ഷ; തടിച്ചുകൊഴുക്കാന്‍ മാത്രം നടത്തുന്നു; ഉദയനിധി സ്റ്റാലിൻ

എടിഎം മെഷീനിലേക്ക് തീ പടരാതിരുന്നതിനാല്‍ മെഷിന് കേടുപാടുകള്‍ സംഭവിച്ചില്ല. തൃശ്ശൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. ബാങ്ക് ഓഫീസിലേക്കും മറ്റ് കടകളിലേക്കും തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Also Read: ഏഷ്യൻ ഗെയിംസ്; വനിതാ ടീം സെമി ഫൈനലിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News