പണം പിന്‍വലിച്ചു; കാര്‍ഡ് എടുത്തപ്പോള്‍ എടിഎം മിഷ്യനും പൊളിഞ്ഞ് കയ്യിലെത്തി

പണം പിൻവലിച്ച ശേഷം എടിഎം കാർഡ് പുറത്ത് എടുക്കുന്നതിനിടെ എടിഎം മിഷ്യന്‍റെ മുൻഭാഗം തകർന്നു. പത്തനംതിട്ട ഉതിമൂടിലാണ് സംഭവം. ഉതിമൂട് സ്വദേശി ചാർലി എബ്രഹാം
പണം പിൻവലിക്കുനിടെയാണ് അസാധാരണമായ സംഭവം ഉണ്ടായത്.

ഉദിമൂട് ഫെഡറൽ ബാങ്കിന്‍റെ എടിഎം കൗണ്ടറിൽ ആണ് ഒറ്റനോട്ടത്തിൽ മോഷണം എന്ന സംശയിക്കുന്ന തരത്തിലുള്ള സംഭവമുണ്ടായത്. തകർന്ന എടിഎം മിഷ്യന്‍റെ ചിത്രങ്ങൾ മോഷണം നടന്നു എന്ന തരത്തിൽ പ്രചരിച്ചത് അൽപനേരം ആശങ്കയ്ക്ക് ഇടയാക്കി.

ALSO READ: ഭാഗ്യം തുണച്ചത് കോഴിക്കോട് സ്വദേശിയെ; പേര് വെളിപ്പെടുത്താതെ കോടിപതി

തോപ്പിൽ ചാർലി അബ്രഹാം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിടയായിരുന്നു സംഭവം.ചാർലി തന്നെയാണ് ചിത്രങ്ങൾ മൊബൈൽ പകർത്തിയത്. ഗൗരവം മനസ്സിലാക്കി പൊലീസിലും ചാർലി വിവര അറിയിച്ചിട്ടുണ്ട്. മോഷണം നടന്നിട്ടില്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിനെ അറിയിച്ചിരിക്കുന്നത്.

ALSO READ: അരിക്കൊമ്പൻ അവശനെന്ന പ്രചാരണം തെറ്റ്, ആരോഗ്യവാനെന്ന് കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News