ഉത്തരാഖണ്ഡിൽ എടിഎം മെഷീന്‍ മുറിച്ച് കടത്തി; മോഷണ സംഘം കവർന്നത് ലക്ഷങ്ങൾ

എടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണം നടത്തിയെന്നുള്ള വാർത്തകൾ പതിവാണ്. ഇപ്പോഴിതാ എടിഎം മെഷീന്‍ തന്നെ എടുത്തുകൊണ്ട് പോയ ഒരു സംഘത്തെക്കുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. മോഷണത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് എടിഎം മെഷീന്‍റെ ഭാഗങ്ങള്‍ കടത്തിയിരിക്കുന്നത്.

ALSO READ: ഗവർണർ ‘ഇട്ടിക്കണ്ടപ്പൻ’: വിമർശനവുമായി എം വി ജയരാജൻ

മുഖംമൂടിയും ഷാളും ധരിച്ച ഒരാള്‍ എടിഎം മെഷീന്‍റെ ഒരു ഭാഗവുമായി ഓടുകയും പിന്നാലെ രണ്ട് പേര്‍ കൂടെ ഓടിയെത്തുകയുമായിരുന്നു. കിയോസ്കില്‍ നിന്ന് മുറിച്ചെടുത്ത ഭാഗങ്ങള്‍ കാറിലേക്കാണ് സംഘം കയറ്റിയത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങിയെന്നും എത്രയും വേഗം മോഷ്ടാക്കളെ പിടികൂടുമെന്നും എസ് പി അറിയിച്ചു.

ALSO READ: ‘ഒരു ജീവനായി പത്തു ലക്ഷം ചെലവാക്കിയിട്ട് മമ്മൂട്ടിയുടെ നിശബ്ദത’: താരത്തെ പ്രശംസിച്ച് മുൻ മന്ത്രി ജോസ് തെറ്റയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News