നാടിനെ നടുക്കിയ എ ടി എം കവര്‍ച്ച സംഘം പിടിയിലാവുമ്പോള്‍ ശരിയാവുന്നത് കേരള പൊലീസിന്‍റെ നിഗമനങ്ങള്‍.ഹരിയാന കേന്ദ്രീകരിച്ചുള്ള സംഘമാണ് നാമകക്കലില്‍ വെച്ച് മണിക്കൂറുകള്‍ക്കകം പൊലീസ് പിടിയിലാവുന്നത്. മാസങ്ങളുടെ തയ്യാറെടുപ്പാണ് തൃശൂരിലെ കവര്‍ച്ചക്കാര്‍ പിടിയിലാവുമ്പോള്‍ പുറത്തെത്തുന്നത്.
കുറ്റകൃത്യത്തിന്‍റെ ‘മോഡ് ഓഫ് ഓപ്പറാണ്ടി’ കണ്ടപ്പോഴോ പൊലീസ് ഉറപ്പിച്ചിരുന്നു പിന്നിലുള്ളത് കേരളത്തിന് പുറത്തുള്ള വൻ സംഘമാണെന്ന്. തൃശൂര്‍ നഗരത്തിന് സമീപത്തെ മൂന്ന് എ.ടി.എമ്മുകളില്‍ നിന്നായി 65 ലക്ഷം രൂപയാണ് മുഖം മൂടി ധരിച്ച് കാറിലെത്തിയ സംഘം കവര്‍ന്നത്. എ.ടി.എമ്മിലെ ക്യാമറകളില്‍ സ്പ്രേ അടിച്ച് കാഴ്ച തടസ്സപ്പെടുത്തിയായിരുന്നു കവര്‍ച്ച. സമീപത്തുള്ള സി.സി.ടി.വി ക്യാമറകളില്‍ നിന്നാണ് മുഖം മൂടി സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
കൃത്യമായ പ്ലാനുമായി എത്തിയ കേരളത്തിനുള്ള പുറത്തുള്ള സംഘമാണ് കൊള്ളക്ക് പിന്നിലെന്ന് ക്രൈം സീൻ പരിശോധിച്ചതിന് പിന്നാലെ കേരള പൊലീസ് ഉറപ്പിച്ചിരുന്നു. ഇത്ര വലിയൊരു കുറ്റകൃത്യത്തിന് ശേഷം പ്രതികള്‍ സംസ്ഥാനം വിടാനാണ് സാധ്യതയെന്നും പൊലീസ് മനസ്സിലാക്കി. അതിന്‍റെ അടിസ്ഥാനത്തിലാണ് സമീപ സംസ്ഥാനങ്ങളിലേക്ക് ജാഗ്രത നിര്‍ദേശം നല്‍കിയത്. കേരള പൊലീസിന്‍റെ സന്ദര്‍ഭോചിതമായ ഇടപെടലാണ് പ്രതികളെ തമിഴ് നാട് പൊലീസിന്‍റെ കൈകളിലേക്കെത്തിയത്.കവര്‍ച്ചയ്ക്ക് ഉപയോഗിച്ച വാഹനവുമായി കൂടുതല്‍ ദൂരം സഞ്ചരിക്കില്ലെന്ന പൊലീസിന്‍റെ നിഗമനമാണ് പ്രതികള്‍ പിടിയിലാവുമ്പോള്‍ ശരിയാവുന്നത്.
മണ്ണുത്തി ദേശിയ പാതയില്‍ നിര്‍ത്തിയിട്ട കണ്ടൈനറിലേക്ക് കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കാര്‍ ഓടിച്ച് കയറ്റിയാണ് പ്രതികള്‍ കേരളം വിട്ടത്. കേരളം വിട്ട പ്രതികളുടെ വാഹനം തമിഴ്നാട് സന്യാസി പാളയത്തിന് സമീപത്ത് വെച്ച് വാഹനങ്ങളുമായി അപകടമുണ്ടാവുന്നിടത്താണ് പ്രതികളുടെ പ്ലാനുകള്‍ പൊളിയുന്നത്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്‍ന്നതോടെ പ്രതികള്‍ പൊലീസിനെ അക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടിലിന് ശേഷമാണ് തമിഴ്നാട് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച കണ്ടൈനറില്‍ നിന്ന് കൊള്ളക്ക് ഉപയോഗിച്ച കാറും പണവും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here