എ ടി എം കേന്ദ്രങ്ങളിലെ വ്യാപക മോഷണം; തൃശ്ശൂര്‍ സ്വദേശി ആസിഫിനെ എൻ ഐ എ അറസ്റ്റ് ചെയ്തു

എ ടി എം കേന്ദ്രങ്ങളിലെ വ്യാപക മോഷണവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ സ്വദേശി ആസിഫിനെ എൻ ഐ എ അറസ്റ്റ് ചെയ്തു. എ ടി കാർഡ് തട്ടിപ്പിലൂടെ സ്വന്തമാക്കുന്ന പണം ഇവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതായി വിവരം ലഭിച്ചതോടെയാണ് ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഈ കേസിന്റെ ഭാഗമായാണ് ആസിഫിനെയും പിടിച്ചത്.

also read; ലൈംഗികാതിക്രമക്കേസിൽ ആരോപണവിധേയനായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ജാമ്യം

ആസിഫും സുഹൃത്തും അടുത്തിടെയായി ഈറോഡ് ഭവാനിസാഗറിനുസമീപം തോട്ടംപാളയത്താണ് താമസിച്ച് വന്നിരുന്നത്. സമീപത്തെ ചായക്കടയിലായിരുന്നു ജോലി. സമീപവാസികളുമായി യാതൊരു ബന്ധവുമില്ലാതെയാണ് ആസിഫ് കഴിഞ്ഞിരുന്നത്. നിരവധിപേര്‍ ഇയാളെ കാണാന്‍ വരാറുണ്ടെന്ന് നാട്ടുകാര്‍ എന്‍ ഐ എ സംഘത്തോട് പറഞ്ഞു. എന്‍.ഐ.എ. സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. അറസ്റ്റുചെയ്ത ആസിഫിനെ കൊച്ചിയിലേക്ക് കൊണ്ടുപോയി. ഇയാള്‍ക്കൊപ്പം കഴിഞ്ഞിരുന്ന സുഹൃത്തും കസ്റ്റഡിയിലാണ്.

also read; മണിപ്പൂരിലെ സംഘർഷഭൂമിയിൽ നിന്നെത്തിയ ജേ ജെം ഇനി കേരളത്തിന്റെ വളർത്തുമകൾ; തുടർപഠനത്തിന് പിന്തുണ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News