മണിപ്പൂരിലെ സ്ത്രീകളോടുള്ള ക്രൂരത: മോദി മറുപടി പറയണം, ഐ.എൻ.എൽ

മണിപ്പൂരിൽ ജനക്കൂട്ടം രണ്ട് സ്ത്രീകളെ പൂർണ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും ഒടുവിൽ ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത കൊടും ക്രൂരതക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തോട് മറുപടി പറയണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.

Also Read: മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും ആവശ്യമുണ്ട്, ഇംഫാല്‍ രൂപതയുടെ സഹായം തേടി മണിപ്പൂർ ആരോഗ്യവകുപ്പ്

മുസ്‍ലിം സ്ത്രീകൾക്ക് വേണ്ടി സദാ മുതലക്കണ്ണീരൊഴുക്കുന്ന മോദിയുടെ അനുയായികളാണ് മണിപ്പൂരിൽ കലാപം തുടങ്ങിയ മേയ് ആദ്യത്തിൽ ലോകത്തെ ഞെട്ടിച്ച ഈ ക്രൂരതകൾക്ക് നേതൃത്വം കൊടുത്തത്. സംഘർഷ ബാധിത മേഖലയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കുക്കി വിഭാഗത്തിൽപെട്ട സ്ത്രീകളെ പിടികൂടി ആർ.എസ്.എസ് സ്വാധീനത്തിലുള്ള മെയ്തി വിഭാഗം പൂർണ നഗ്നരാക്കി തെരുവിലൂടെ നടത്തിക്കുകയായിരുന്നുവത്രെ. ഇരകളെ അപമാനിക്കുന്നതിന് കലാപകാരികൾ തന്നെയാണ് ഇപ്പോൾ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഒരു സ്ത്രീയെ കൂട്ട ബലാത്സംഗത്തിന്നിരയാക്കിയതായും മറ്റൊരു ഇരയുടെ പിതാവിനെയും സഹോദരനെയും തീയിട്ട് കൊന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്തിലേതിന് സമാനമായ ക്രൂരതകൾ സ്ത്രീ സമൂഹത്തിന് നേരെ നടക്കുമ്പോൾ മോദിക്കും മണിപ്പൂരിലെ ബി​.ജെ.പി സർക്കാരിനും അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും ഐഎൻഎൽ പ്രസ്താവനയിൽ പറഞ്ഞു.

Also Read: ‘ക്രൂരത നടക്കുമ്പോള്‍ പൊലീസുകാര്‍ ഉണ്ടായിരുന്നു, ഞങ്ങളെ സഹായിച്ചില്ല’; മണിപ്പൂരില്‍ അതിക്രമത്തിനിരയായ യുവതികള്‍ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News