ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദക്ക് നേരെ ആക്രമണം

ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദക്ക് നേരെ ആക്രമണം. വകയാമ നഗരത്തിൽ ഒരു പരിപാടിക്കിടെ അക്രമി പൈപ്പ് ബോംബ് പോലെ തോന്നിക്കുന്ന ഒന്ന് കിഷിദക്ക് നേരെ നേരെ എറിയുകയായിരുന്നു. തുടർന്ന് സ്ഫോടനവുമുണ്ടായി. പ്രധാനമന്ത്രിയെ സ്ഥലത്തുനിന്ന് സുരക്ഷാ ജീവനക്കാർ ഒഴിപ്പിച്ചു. ആർക്കും പരിക്കുള്ളതായി നിലവിൽ റിപ്പോർട്ടുകളില്ല.

പ്രധാനമന്ത്രിമാർക്ക് നേരെ ജപ്പാനിൽ ഇതാദ്യമായല്ല ആക്രമണം നടക്കുന്നത് . കഴിഞ്ഞ വർഷം മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയെ ഒരു അക്രമി വധിച്ചിരുന്നു. പൊതുമധ്യത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു ആബെയെ അക്രമി വെടിവെച്ചിട്ടത്. ജപ്പാനിൽ ഏറെ സ്വീകാര്യനായ, ജനങ്ങൾ സ്നേഹിച്ചിരുന്ന ഒരു നേതാവായിരുന്നു ഷിൻസോ ആബെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News