പ്രധാനമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം, ആശങ്കയോടെ ജപ്പാൻ

പ്രധാനമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് ജപ്പാനിൽ സുരക്ഷാ ആശങ്ക കടുക്കുകയാണ്. പൊതുവേ ആയുധ ഉപയോഗം കുറഞ്ഞ ജപ്പാനിൽ ഇത് രണ്ടാം തവണയാണ് പ്രധാനനേതാക്കൾ ആക്രമിക്കപ്പെടുന്നത്.

കഴിഞ്ഞദിവസം ജപ്പാനിലെ വക്കയാമ നഗരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്ക് നേരെ ഉണ്ടായ ബോംബ് ആക്രമണം ജപ്പാന്റെ ആഭ്യന്തര സുരക്ഷാ ആശങ്ക കടുപ്പിക്കുന്ന ഒന്നാണ്. പരുക്കേൽക്കാതെ പ്രധാനമന്ത്രിയെ രക്ഷിക്കാൻ കഴിഞ്ഞുവെങ്കിലും ആക്രമിയെ കീഴ്‌പ്പെടുത്താനായെങ്കിലും ജപ്പാൻ ജനതയുടെ ഭയം വർദ്ധിക്കുക തന്നെയാണ്. കഴിഞ്ഞവർഷം ജൂലൈയിൽ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെരുവിൽ കൊലപ്പെടുത്തിയത് തോക്കു കൊണ്ടാണെങ്കിൽ ഇത്തവണ ആക്രമണം ഉണ്ടായത് പൈപ്പ് ബോംബ് കൊണ്ടാണെന്ന വ്യത്യാസം മാത്രം.

ജപ്പാനിലെ ഹിരോഷിമയിൽ അടുത്തമാസം അരങ്ങേറാൻ ഇരിക്കുന്ന ജി7 യോഗവും അതിൻറെ മുന്നൊരുക്കമെന്നോണം വിവിധ നഗരങ്ങളിൽ തുടരുന്ന യോഗങ്ങളും സുരക്ഷാ പേടിയുടെ മുൾമുനയിലാണ്. യോഗങ്ങൾക്ക് ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കും എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ആക്രമണം നടക്കുന്നത് മുഴുവൻ അന്താരാഷ്ട്ര തലത്തിൽ ജപ്പാൻ്റെ നിലപാടുകളിലുള്ള എതിർപ്പുമൂലമാണോ എന്ന സംശയവും കടുക്കുന്നുണ്ട്.

വകയാമയിലെ ആക്രമണവുമായി ബന്ധപ്പെട്ട് റൂജി കിമുറയെന്ന 24 കാരൻ അറസ്റ്റിലായിട്ടുണ്ട്. പൊലീസ് സംഘത്തിൻറെ ചോദ്യം ചെയ്യലിൻ്റെ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ് ലോകം മുഴുവൻ. ജാപ്പനീസ് പ്രധാനമന്ത്രിക്ക് എതിരായ ആക്രമണത്തെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ അപലപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News