തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം; ചോദ്യം ചെയ്ത ഡ്രൈവറെ ബൈക്കിടിച്ച് തെറിപ്പിക്കാന്‍ ശ്രമം

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ അക്രമം. ബൈക്കില്‍ എത്തിയ മൂന്ന് യുവാക്കളാണ് ആക്രമണം അഴിച്ചുവിട്ടത്. സംഭവം ചോദ്യം ചെയ്ത ഡ്രൈവറെ ബൈക്കിടിച്ച് തെറിപ്പിക്കാനും ശ്രമം നടന്നു.

Also Read- ഗര്‍ഭിണിയായ ആരാധികയ്ക്ക് ടോയ്‌ലറ്റില്‍ പോകണം; പരിപാടി നിര്‍ത്തിവെച്ച് പോപ്പ് ഗായകന്‍

വെള്ളായണി ജംഗ്ഷനില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ എത്തിയ മൂന്നു പേരാണ് അക്രമം നടത്തിയത്. പ്രാവച്ചമ്പലം മുതല്‍ വെള്ളായണി വരെ ബസിനെ പിന്തുടര്‍ന്ന ശേഷമായിരുന്നു അതിക്രമം. ഡ്രൈവര്‍ വാഹനം നിര്‍ത്തിയതോടെ സംഘം ഡ്രൈവറുടെ വശത്തെത്തി ഇദ്ദേഹത്തോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ബസിന്റെ ചില്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു.

Also read- ‘അവന്‍ ഭയന്നിരുന്നു; ടൈറ്റന്‍ യാത്രയ്ക്ക് തയ്യാറായത് പിതാവിനെ സന്തോഷിപ്പിക്കാന്‍’; നോവായി 19കാരന്‍ സുലൈമാന്‍ ദാവൂദ്

തുടര്‍ന്ന് ഇത് ചോദ്യം ചെയ്യാനായി ഡ്രൈവര്‍ പുറത്തിറങ്ങിയപ്പോള്‍ ബൈക്ക് ഇടിപ്പിച്ചുതെറിപ്പിക്കാനും ശ്രമിക്കുകയായിരുന്നു. ഇതിനു ശേഷം ഇവര്‍ ചീറിപ്പാഞ്ഞുപോവുകയായിരുന്നു. അക്രമിസംഘത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ ജീവനക്കാര്‍ നേമം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News